തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ജൂൺ 30ന് വിധി പറയാനിരിക്കെ സംഭവത്തില്‍ ഇടപെട്ട് സരിത എസ് നായര്‍. സരിത പലവട്ടം വിളിച്ചുവെന്നും കേസ് തോല്‍ക്കുമെന്നും അതിനാല്‍ മേൽക്കോടതിയിൽ അപ്പീൽ പോകാൻ സഹായിക്കാമെന്നും പറഞ്ഞതായി ബാലഭാസ്‌കറിന്‍റെ പിതാവ് ഉണ്ണി ഇടിവി ഭാരതിനോട് പറഞ്ഞു.
സരിത പലതവണ വിളിച്ചു, കേസ് തോല്‍ക്കുമെന്നു പറഞ്ഞു ; ബാലഭാസ്‌കറിന്‍റെ പിതാവ് ഇടിവി ഭാരതിനോട് - സരിതയുടെ ഇടപെടലില്‍ ദുരൂഹതയെന്നും ബാലഭാസ്‌കറിന്‍റെ പിതാവ് ഉണ്ണി
സരിതയുടെ ഇടപെടലില്‍ ദുരൂഹതയെന്നും ബാലഭാസ്‌കറിന്‍റെ പിതാവ് ഉണ്ണി ഇടിവി ഭാരതിനോട് പറഞ്ഞു.

സരിത പലതവണ വിളിച്ചു, കേസ് തോല്‍ക്കുമെന്നു പറഞ്ഞു ; ബാലഭാസ്‌കറിന്‍റെ പിതാവ് ഇടിവി ഭാരതിനോട്
ബാലഭാസ്‌കറിന്‍റെ പിതാവ് ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു
സരിതയുമായി ഒരു പരിചയവുമില്ലാത്ത തന്നെ വിളിച്ച് ഇത്തരത്തിലൊരു ഇടപെടല്‍ നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും ഉണ്ണി പ്രതികരിച്ചു. ബാലഭാസ്‌കറിന്‍റെ മരണം കൊലപാതകമാണെന്ന് വിശ്വസിക്കുന്നതായും കേസ് തെളിയിക്കാന്‍ സുപ്രീംകോടതി വരെ പോകുമെന്നും പിതാവ് പറഞ്ഞു.