കേരളം

kerala

ETV Bharat / state

ബാലഭാസ്കറിന്‍റേത് അപകടമരണമല്ലെന്ന് കലാഭവൻ സോബി - tvm

ഭീഷണിയുള്ളതിനാൽ കൊച്ചിയിലെത്തിയ ശേഷം ബാക്കി വെളിപ്പെടുത്തലുണ്ടാകുമെന്നും സോബി

ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്ന് കലാഭവൻ സോബി

By

Published : Jun 5, 2019, 2:58 PM IST

Updated : Jun 5, 2019, 4:10 PM IST

തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ മരണം അപകടമരണമല്ലെന്ന് കലാഭവന്‍ സോബി. അപകടസ്ഥലത്ത് കണ്ടവരെ തനിക്ക് തിരിച്ചറിയാൻ സാധിക്കുമെന്നും ക്രൈംബ്രാഞ്ചിന് മൊഴിനൽകി. ചില കാര്യങ്ങൾ അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും, ഭീഷണിയുള്ളതിനാൽ കൊച്ചിയിലെത്തിയ ശേഷം ബാക്കി വെളിപ്പെടുത്തലുണ്ടാകുമെന്നും സോബി പറഞ്ഞു.

കലാഭവൻ സോബിയില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

താൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി അന്വേഷണത്തിന് വഴിത്തിരിവുണ്ടാകുമെന്നും അപകടസ്ഥലത്ത് വച്ച് കണ്ടവരെ ഇനിയും കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമെന്നും സോബി വ്യക്തമാക്കി. ബാലഭാസ്കറിന്‍റേത് അപകട മരണമല്ലെന്ന് ഉറപ്പാണെന്നും സോബി കൂട്ടിച്ചേർത്തു. അപകട സമയത്ത് അതുവഴി യാത്ര ചെയ്യുകയായിരുന്ന സോബി രണ്ടു പേർ സംശയകരമായ സാഹചര്യത്തിൽ അവിടെ നിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിൽ ദുരൂഹതയുണ്ടെന്നും സോബി വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സോബിയുടെ മൊഴി രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. അപകട സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആണെന്ന് ലക്ഷ്മി മൊഴി നൽകി. ഈ സമയത്ത് ബാലഭാസ്കർ പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ബാലഭാസ്കറിന് ബോധം നഷ്ടമായി. സാധാരണ ധരിക്കാറുള്ള സ്വർണാഭരണങ്ങൾ മാത്രമാണ് അപ്പോൾ ബാലഭാസ്കറിന്‍റെ കൈവശമുണ്ടായിരുന്നത്. ഇതുൾപ്പെടെ പണമോ ആഭരണങ്ങളോ ഒന്നും നഷ്ടമായിട്ടില്ലെന്നും ലക്ഷ്മി മൊഴി നൽകിയിരുന്നു. ബാലഭാസ്കറിന്‍റെ മരണത്തിന് സ്വർണ കടത്ത് സംഘവുമായി ബന്ധമുണ്ടോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്.

Last Updated : Jun 5, 2019, 4:10 PM IST

ABOUT THE AUTHOR

...view details