കേരളം

kerala

ETV Bharat / state

സിബിഐ അന്വേഷണം വേണം; ബാലഭാസ്കറിന്‍റെ അച്ഛന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി - ബാലഭാസ്കറിന്‍ മരണം

ക്രൈ ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.

ബാലഭാസ്കറിന്‍റെ അച്ഛന്‍

By

Published : Aug 27, 2019, 9:36 PM IST

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ഉണ്ണി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് നിവേദനം നല്‍കിയത്. കേസില്‍ ഗൂഢാലോചനയുണ്ടെന്ന് വിശ്വസിക്കുന്നതായും സര്‍ക്കാരില്‍ വിശ്വാസം ഉണ്ടെന്നും നിവേദനത്തില്‍ പറയുന്നു. ബാലഭാസ്‌കറിന്‍റേത് അപകട മരണമാണെന്ന നിഗമനത്തില്‍ ക്രൈം ബ്രാഞ്ച് എത്തിയതിനു പിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയത്. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോകുന്ന കാര്യം, സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷം തീരുമാനമെടുക്കുമെന്ന് ഉണ്ണി പറഞ്ഞു.

ABOUT THE AUTHOR

...view details