തിരുവനന്തപുരം:2015ൽ മുൻ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ എംഎൽഎമാർക്ക് ജാമ്യം. എംഎൽഎമാരായ കെ അജിത്, കെ കുഞ്ഞുമുഹമ്മദ്, സികെ സദാശിവൻ, ശിവൻകുട്ടി എന്നിവർക്കാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ ജയകൃഷ്‌ണൻ ജാമ്യം അനുവദിച്ചത്. ഓരോ പ്രതികളും 35000 രൂപ കെട്ടിവച്ചതിന് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മൂന്നും ആറും പ്രതികളായ ഇപി ജയരാജൻ, കെടി ജലീൽ എന്നിവർക്ക് കൊവിഡ് ആയത് കാരണം കോടതിയിൽ ഹാജരാവാൻ കഴിഞ്ഞില്ല. അതിനാൽ മന്ത്രിമാരായ പ്രതികളോട് ഈ മാസം 15ന് കോടതിയിൽ ഹാജരാകാൻ കോടതി ഉത്തരവ് നൽകി.
നിയമസഭയിലെ കയാങ്കളി കേസ്; പ്രതികൾക്ക് ജാമ്യം
കെഎം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ അന്നത്തെ പ്രതിപക്ഷ എംഎൽഎമാരായിരുന്ന ആറ് പേർ നിയമസഭക്കുള്ളിൽ നാശനഷ്‌ടം വരുത്തി എന്നതാണ് പൊലീസ് കേസ്.
നിയമസഭയിലെ കയാങ്കളി കേസ്; പ്രതികൾക്ക് ജാമ്യം
കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച അപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് പ്രതികളോട് കോടതിയിൽ നേരിട്ടെത്താൻ ഉത്തരവ് നൽകിയത്. 2015 മാർച്ച് 13ന് കെഎം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ അന്നത്തെ പ്രതിപക്ഷ എംഎൽഎമാരായിരുന്ന കെടി ജലീൽ, ഇപി ജരാജൻ അടക്കമുള്ള ആറ് പേർ നിയമസഭക്കുള്ളിൽ നാശനഷ്‌ടം വരുത്തി എന്നതാണ് പൊലീസ് കേസ്.
Last Updated : Oct 7, 2020, 2:52 PM IST