തിരുവനന്തപുരം:എല്ലാവരും അവരവരുടെ വോട്ടവകാശം വിനിയോഗിച്ച്, തെരഞ്ഞെടുപ്പിൽ പങ്കാളിയാകണമെന്ന് ആവശ്യപ്പെട്ട് പ്രശസ്‌ത ഓട്ടക്കാരൻ ബാഹുലേയൻ ഓടുന്നു. കുന്നത്തുകാൽ മുതൽ ധനുവച്ചപുരം വരെ ഓടിയാണ് ലിംക ബുക്ക് ജേതാവ് ബോധവൽക്കരണം നടത്തുന്നത്. കൊവിഡ് കാലത്ത് സമ്മതിദായകർ വോട്ടിടാൻ മടിക്കുകയാണെന്നും എന്നാൽ, ആരും മടി കൂടാതെ തങ്ങളുടെ അവകാശമായ വോട്ട് നൽകണമെന്നും അദ്ദേഹം നിർദേശിക്കുന്നു.
വോട്ടവകാശം വിനിയോഗിക്കൂ; സമ്മതിദായകരോട് ആഹ്വാനം ചെയ്‌ത് ബാഹുലേയൻ ഓടുന്നു - bahuleyan voting news
കൊവിഡ് കാലത്ത് സമ്മതിദായകർ വോട്ടിടാൻ മടിക്കുകയാണെന്നും എന്നാൽ, ആരും മടി കൂടാതെ തങ്ങളുടെ അവകാശമായ വോട്ട് നൽകണമെന്നും എട്ട് കിലോമീറ്റർ വരെ ഓടി ആഹ്വാനം ചെയ്യുകയാണ് ലിംക ബുക്ക് ജേതാവ് ബാഹുലേയൻ
സമ്മതിദായകരോട് ആഹ്വാനം ചെയ്‌ത് ബാഹുലേയൻ ഓടുന്നു
സ്പോർട്സ് കൗണ്‍സില്‍ ജീവനക്കാരൻ കൂടിയായ ബാഹുലേയന്‍ പ്ലാക്കാർഡ് ഉയർത്തിപ്പിടിച്ച്, എട്ട് കിലോമീറ്റർ ഓടിയാണ് വോട്ട് രേഖപ്പെടുത്തിയത്. ധനുവച്ചപുരത്തായിരുന്നു ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയന്‍റെ വോട്ട്.
Last Updated : Dec 8, 2020, 4:57 PM IST