തിരുവനന്തപുരം: അമ്മറിയാതെ കുഞ്ഞിനെ കൈമാറിയ സംഭവത്തില്‍ ഡിഎൻഎ പരിശോധനയ്ക്കായി (DNA test) കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ശിശുക്ഷേമ സമിതിയുടെ ഉത്തരവ്. പേരൂര്‍ക്കട സ്വദേശിനി അനുപമ എസ് ചന്ദ്രന്‍റെ (Anupama S. Chandran) കുഞ്ഞിനെ ശിശുക്ഷേമ സമിതി (The Child Welfare Committee (CWC)) വഴി ആന്ധ്രസ്വദേശികളായ ദമ്പതിമാര്‍ക്കാണ് (A couple in Andhra Pradesh) കൈമാറിയത്. ദത്തുനടപടി പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം. ഇതിനായി അനുപമയുടെയും അജിത്തിന്‍റെയും സാമ്പിളുകള്‍ ശേഖരിക്കും.
കുഞ്ഞ് തന്‍റേതാണെന്നും തന്‍റെ അനുവാദമോ അറിവോ കൂടാതെ അച്ഛൻ ശിശുക്ഷേമ സമിതിക്ക് കൈമാറിയാതാണെന്നുമുള്ള അനുപമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ തിരികെയത്തിക്കുന്നത്. ആന്ധ്രയില്‍ നിന്നും കുഞ്ഞിനെ പൊലീസ് സംരക്ഷണത്തിലാകും കേരളത്തിലേക്ക് കൊണ്ടുവരിക. കുഞ്ഞിനെ തിരിക കൊണ്ടുവന്നാലും വകുപ്പ് തല അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെ പുറത്താക്കും വരെ സമരം തുടരുമെന്ന് അനുപമ പറഞ്ഞു.