തിരുവനന്തപുരം :തലസ്ഥാനത്തെ മൃഗശാലയിൽ പുലിയ്ക്ക് സുഖപ്രസവം. കഴിഞ്ഞ ബുധനാഴ്ചയാണ് ജാനവി എന്ന പുലി പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി മൃഗശാല അധികൃതർ അറിയിച്ചു. ആക്രമണ സ്വഭാവം കാണിക്കാന്‍ സാധ്യതയുള്ളതിനാല്‍, പ്രസവിച്ച പുലിയുടെ അരികിലേക്ക് ആളുകളെ വിടാറില്ല.
വാക്സിനേഷൻ സമയത്ത് മാത്രമേ ഇനി പുലിക്കുട്ടിയെ മൃഗശാല അധികൃതർക്ക് ലഭിക്കുകയുള്ളൂവെന്നാണ് വിവരം. പുലിക്കുട്ടിയുടെ ലിംഗനിർണയം ആ സമയത്തുമാത്രമേ നടക്കുകയുള്ളൂ. മൂന്നുമാസം മുതൽ 105 ദിവസം വരെയാണ് പുലിയുടെ ഗർഭകാലം.