തിരുവനന്തപുരം:നെടുമങ്ങാട് കുളിമുറിയിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണു പിഞ്ചുകുഞ്ഞ് മരിച്ചു. താന്നിമൂട് ഷംനാദ് മൻസിലിൽ സിദ്ധീക്ക്, സജീന ദമ്പതികളുടെ മകൾ നൈന ഫാത്തിമയാണ് (ഒന്നര വയസ്) മരിച്ചത്. വീട്ടാവശ്യത്തിനായി വെള്ളം നിറച്ചു വച്ചിരുന്ന ബക്കറ്റിൽ വീഴുകയായിരുന്നു.
കുളിമുറിയിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു - വെള്ളം നിറച്ച ബക്കറ്റിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
താന്നിമൂട് ഷംനാദ് മൻസിലിൽ സിദ്ധീക്ക്, സജീന ദമ്പതികളുടെ മകൾ നൈന ഫാത്തിമ യാണ് (ഒന്നര വയസ്) മരിച്ചത്. വീട്ടാവശ്യത്തിനായി വെള്ളം നിറച്ചു വച്ചിരുന്ന ബക്കറ്റിൽ വീഴുകയായിരുന്നു.
കുളിമുറിയിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
സംഭവം നടക്കുമ്പോൾ മാതാവ് മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മാതാവ് നിസ്ക്കരിക്കുന്ന സമയത്താണ് കുട്ടി ബക്കറ്റിൽ വീണത് എന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് കന്യാകുളങ്ങര ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലിയ ഫാത്തിമ, അസ്ന ഫാത്തിമ സഹോദരങ്ങളാണ്.
Also Read: കുഴല്‍ക്കിണറില്‍ വീണ 12കാരനെ രക്ഷിക്കാനുള്ള ശ്രമം അന്തിമഘട്ടത്തില്‍: തടസം സൃഷ്‌ടിച്ച് പാറ
Last Updated : Jun 14, 2022, 11:00 PM IST