തോമസ് ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് എ.കെ ബാലന്‍ - b k balan
ഒരു തൊഴില്‍ സംരംഭകനെന്ന നിലയിലും പ്രവാസികൾക്കിടയിൽ ലഭിക്കുന്ന സ്വാധീനത്തിലും പൊതുസമൂഹത്തിൽ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു തോമസ് ചാണ്ടി.
എ.കെ ബാലന്‍
തിരുവനന്തപുരം:സ്ഥിരോത്സാഹത്തിന്‍റെയും ഇച്ഛാശക്തിയുടേയും മൂർത്തിമ ഭാവമായിരുന്നു അന്തരിച്ച തോമസ് ചാണ്ടിയെന്ന് മന്ത്രി എ.കെ ബാലൻ. ഇടതുപക്ഷ മുന്നണിയുടെ ശക്തനായ വക്താവിനെയാണ് ഈ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. ഒരു തൊഴില്‍ സംരംഭകനെന്ന നിലയിലും പ്രവാസികൾക്കിടയിൽ ലഭിക്കുന്ന സ്വാധീനത്തിലും പൊതുസമൂഹത്തിൽ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു തോമസ് ചാണ്ടിയെന്ന് നിയമമന്ത്രി എ.കെ. ബാലന്‍ അനുസ്‌മരിച്ചു.