കേരളം

kerala

ETV Bharat / state

ജനീഷ്‌കുമാറിനെ വിജയിപ്പിച്ചത് അയ്യപ്പനെന്ന് കടകംപള്ളി സുരേന്ദ്രന്‍ - കടകംപള്ളി സുരേന്ദ്രന്‍ വാർത്തകൾ

കോന്നിയില്‍ ജനീഷ്‌കുമാറിനെ വിജയിപ്പിച്ചത് അയ്യപ്പനെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കള്ളപ്രചാരണം നടത്തിയതിന് അയ്യപ്പൻ കൊടുത്ത ശിക്ഷയാണ് യുഡിഎഫിന്‍റെ ഏക സീറ്റ് നഷ്‌ടമെന്നും മന്ത്രി.

കോന്നിയില്‍ ജനീഷ്‌കുമാറിനെ വിജയിപ്പിച്ചത് അയ്യപ്പനെന്ന് കടകംപള്ളി സുരേന്ദ്രന്‍

By

Published : Nov 7, 2019, 7:08 PM IST

Updated : Nov 7, 2019, 9:03 PM IST

തിരുവനന്തപുരം:കോന്നിയില്‍ ജനീഷ്‌കുമാറിനെ വിജയിപ്പിച്ചതില്‍ വലിയ പങ്ക് അയ്യപ്പനെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്‍റെ പേരിൽ രാഷ്‌ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിച്ച യുഡിഎഫിനും, ബിജെപിക്കും അയ്യപ്പൻ കൊടുത്ത ശിക്ഷയാണ് ജനീഷ്‌കുമാറിന്‍റെ വിജയമെന്നും ദേവസ്വംബോര്‍ഡിലെ സിപിഎം അനുകൂല സംഘടനയുടെ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ദേവസ്വം മന്ത്രി പറഞ്ഞു.

പത്തനംതിട്ടജില്ലയില്‍ കള്ളപ്രചാരണം നടത്തിയ യുഡിഎഫിന്‍റെ ഏക സീറ്റ് നഷ്ടപ്പെടുത്തിയത് അയ്യപ്പനാണെന്നും എല്ലാകാലത്തും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാമെന്നും കരുതിയവര്‍ക്കുള്ള മുന്നറിയിപ്പാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ജനീഷ്‌കുമാറിനെ വിജയിപ്പിച്ചത് അയ്യപ്പനെന്ന് കടകംപള്ളി സുരേന്ദ്രന്‍
യുവതീ പ്രവേശം സര്‍ക്കാരിന്‍റെ അജണ്ടയായിരുന്നില്ലെന്നും, യുവതീ പ്രവേശത്തിന്‍റെ പേരിലുള്ള കള്ള പ്രചാരത്തില്‍ തനിക്കും തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാരുൾപ്പടെയുള്ളവർക്കും ആക്ഷേപമുണ്ടായെന്നും പറഞ്ഞ ദേവസ്വം മന്ത്രി യുവതീ പ്രവേശത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട ജനങ്ങള്‍ യാഥാര്‍ത്ഥ്യം തിരച്ചറിഞ്ഞെന്നും കൂട്ടിച്ചേർത്തു.
Last Updated : Nov 7, 2019, 9:03 PM IST

ABOUT THE AUTHOR

...view details