തിരുവനന്തപുരം:ഗവൺമെന്‍റ് ആയുര്‍വേദ കോളജില്‍ പരീക്ഷ ജയിക്കാത്തവര്‍ ബിരുദം നേടിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉത്തരവിട്ടു. ഈ മാസം 15ന് കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബിരുദ ദാരികള്‍ക്കൊപ്പം പ്രതിജ്‌ഞ ചൊല്ലിയ 65 പേരില്‍ ഏഴ് പേര്‍ പരീക്ഷ പാസാകാത്തവരാണെന്നാണ് ആരോപണം ഉയര്‍ന്നത്. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയക്‌ടറോട് ഇതു സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്.
ആയുര്‍വേദ കോളജിലെ ബിരുദദാന ചടങ്ങ്: അടിയന്തര റിപ്പോര്‍ട്ട് വേണമെന്ന് മന്ത്രി
11:51 December 20
തിരുവനന്തപുരം ഗവണ്‍മെന്‍റ് ആയുര്‍വേദ കോളജില്‍ കഴിഞ്ഞ ദിവസം നടന്ന ബിഎഎംഎസ് ബിരുദ.
കോളേജിലെ പിടിഎ ഭാരവാഹിയുടെ മകനും ഇത്തരത്തില്‍ അര്‍ഹതയില്ലാതെ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി. ഇതിനെതിരെ കോളേജിലെ വിദ്യാര്‍ഥികള്‍ തന്നെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
തങ്ങളല്ല പരിപാടി നടത്തിയതെന്നും എസ്‌എഫ്‌ഐ നേതൃത്വം നല്‍കുന്ന ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം കോളേജില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് കോളേജിന്‍റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് മന്ത്രിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ചടങ്ങില്‍ ആരോഗ്യ സര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍ അടക്കം പങ്കെടുത്തിരുന്നു. സംഭവം വിവാദമായതോടെ ചടങ്ങിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്‌ക്കരുതെന്ന് കോളേജ് അധികൃതര്‍ വിദ്യാര്‍ഥികൾക്ക് നിര്‍ദേശം നല്‍കി.