കേരളം

kerala

ETV Bharat / state

അയോധ്യ കേസ്; ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി - സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്‌ത്

ബാബറി മസജിദ് തകര്‍ത്ത സമയത്ത് കാണിച്ച സംയമനം ഇപ്പോഴും വേണം.

അയോധ്യ കേസ്; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്‌ത് മുഖ്യമന്ത്രി

By

Published : Nov 9, 2019, 2:44 PM IST

Updated : Nov 9, 2019, 4:31 PM IST

തിരുവനന്തപുരം: അയോധ്യ കേസിലെ വിധി വന്ന സാഹചര്യത്തില്‍ ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിധിയോടെ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങള്‍ക്കുള്ള തീര്‍പ്പാണ് ഉണ്ടായിരിക്കുന്നത്. വിധി തങ്ങള്‍ക്ക് ആഘാതമായെന്ന് കരുതുന്നവരും അനുകൂലമാണെന്ന് കരുതുന്നവരുമായ രണ്ട് കൂട്ടരും സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിധിയുടെ പേരില്‍ ജനങ്ങളുടെ സമാധാനം തകര്‍ക്കുന്ന ഒരു ഇടപെടലും ഉണ്ടാകരുത്. ബാബറി മസജിദ് തകര്‍ത്ത സമയത്ത് കാണിച്ച സംയമനം ഇപ്പോഴും വേണം. സുപ്രീം കോടതി വിധിയോടുള്ള പ്രതികരണം നാടിന്റെ മതനിരപേക്ഷത ഉറപ്പ് വരുത്തുന്നതാകണം. പ്രകോപനപരമായ പ്രതികരണങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അയോധ്യ കേസ്; ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി
Last Updated : Nov 9, 2019, 4:31 PM IST

ABOUT THE AUTHOR

...view details