കേരളം

kerala

ETV Bharat / state

'ആയിഷ'യായി മഞ്ജു വാര്യര്‍ ; ഇന്തോ-അറബിക് ചിത്രത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്ത് - ക്രോസ് ബോര്‍ഡര്‍

മലയാളത്തിന്‍റെ പ്രിയപ്പെട്ട നായിക മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം 'ആയിഷ'യുടെ ലിറിക്കൽ വീഡിയോ പുറത്ത്

Ayisha  Ayisha Movie  Manju Warrier  indo arabic movie  lyrical video  ആയിഷ  മഞ്ജു വാര്യര്‍  ലിറിക്കല്‍ വീഡിയോ  മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്‌റ്റാര്‍  കോറിയോഗ്രാഫി  നടനും സംവിധായകനും  പ്രഭുദേവ  ക്രോസ് ബോര്‍ഡര്‍  തിരുവനന്തപുരം
'ആയിഷ'യായി മഞ്ജു വാര്യര്‍; ഇന്തോ-അറബിക് ചിത്രത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

By

Published : Oct 1, 2022, 8:22 PM IST

തിരുവനന്തപുരം : മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്‌റ്റാര്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം 'ആയിഷ'യുടെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. 'വിണ്ണില് വിണ്ണില് നീലനിലാ ചെണ്ടില്' എന്ന് തുടങ്ങുന്ന ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്‌ത നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്. നവാഗതനായ ആമിര്‍ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

'ആയിഷ'യായി മഞ്ജു വാര്യര്‍; ഇന്തോ-അറബിക് ചിത്രത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

മലയാളമടക്കം ഏഴ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളത്തിന് പുറമെ ഇംഗ്ലീഷ് അറബി, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രമെത്തും. ആഷിഫ് കക്കോടിയാണ് ആയിഷയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്‌റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് സഹ നിർമാതാക്കൾ. ചിത്രത്തിനായി ബി.കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്നുണ്ട്. ഇന്ത്യൻ, അറബി പിന്നണി ഗായകരാണ് ആയിഷയില്‍ പാടിയിരിക്കുന്നത്.

ABOUT THE AUTHOR

...view details