തിരുവനന്തപുരം: തിരുവനന്തപുരം ഇന്‍റർനാഷണൽ വിമാനത്താവളത്തിൽ ചെറുവിമാനം ഇടിച്ചിറക്കി. ടേക്കോഫിനിടെയാണ് രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ CESNA 172R എന്ന പരിശീലന വിമാനം ഇടിച്ചിറക്കിയത്. വിമാനത്തിന്‍റെ പൈലറ്റ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി; ആളപായമില്ല
രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനം ടേക്കോഫിനിടെ തിരുവനന്തപുരം ഇന്‍റർനാഷണൽ വിമാനത്താവളത്തിൽ ഇടിച്ചിറക്കി.
ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനം വിമാനത്താവളത്തിൽ ഇടിച്ചിറക്കി
ഇന്ന് രാവിലെ 11: 30 ഓടെയാണ് രാജീവ് ഏവിയേഷൻ അക്കാദമിയുടെ വിമാനം പരിശീലന പറക്കൽ നടത്തിയത്. പരിശീലനത്തിനിടെ യന്ത്രത്തകരാർ കണ്ടെത്തിയതിന് തുടർന്നാണ് വിമാനം ഇടിച്ചിറക്കിയത്. അമിത വേഗത ഇല്ലാത്തതിനാലും വിമാനത്തിൽ യാത്രക്കാർ ഇല്ലാത്തതിനാലും വലിയ അപകടം ഒഴിവായെന്ന് അധികൃതർ പറഞ്ഞു.
വിമാനം ഇടിച്ചിറക്കിയതിന് പിന്നാലെ ഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വിമാനത്താവളത്തിൽ മറ്റു വിമാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് യാതൊരു തടസം ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.