തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ആധിയൊഴിയാതെ ഓട്ടോത്തൊഴിലാളികൾ. ഓടിത്തുടങ്ങിയെങ്കിലും ഓട്ടോയിൽ കയറാൻ ആളില്ല. നൂറോടടുത്ത പെട്രോൾ വില കൂടിയായപ്പോൾ എല്ലാം തികഞ്ഞു. കൊവിഡിൻ്റെ ഒന്നും രണ്ടും തരംഗങ്ങളിൽ നടുവൊടിഞ്ഞ ഓട്ടോത്തൊഴിലാളികൾ മൂന്നാം തരംഗത്തെ പറ്റിയുള്ള ഭീതിയിലാണ്. അടുത്ത തരംഗം എത്തുന്നതോടെ കരകയറാനാകാത്ത വിധം തങ്ങളുടെ ജീവിതം പടുകുഴിയിലാകുമെന്ന ഭീതിയാണ് ഇവരുടെ കണ്ണുകളിൽ.
ഞങ്ങള്‍ക്കും ജീവിക്കണം..! കൊവിഡില്‍ 'നടുവൊടിഞ്ഞ്' ഓട്ടോത്തൊഴിലാളികള്‍ - ലോക്ക്ഡൗൺ ഇളവുകൾ
കൊവിഡ് പകരാതെ യാത്ര ചെയ്യാൻ എറ്റവും സുരക്ഷിതമായ പൊതുഗതാഗത മാർഗം ഓട്ടോയാണെന്ന് പഠന റിപ്പോർട്ട്
Also Read: മദ്യം വൈകും; ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ നാളെ തുറക്കില്ല
അതേസമയം കൊവിഡ് പകരാതെ യാത്ര ചെയ്യാൻ എറ്റവും സുരക്ഷിതമായ പൊതുഗതാഗത മാർഗം ഓട്ടോയാണെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് പുറത്തു വന്നു. മേരിലാൻഡിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാല, ബ്ലൂംബർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, പരിസ്ഥിതി ആരോഗ്യ എൻജിനീയറിങ് വകുപ്പ് എന്നിവർ നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തൽ. തുറന്ന വാഹനങ്ങളിൽ കൊവിഡ് പകരാനുള്ള സാധ്യത അടച്ചുപൂട്ടിയ
വാഹനങ്ങളെക്കാൾ 250 ശതമാനം കുറവാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഈ പഠനം സംബന്ധിച്ച മാധ്യമ വാർത്തകൾ ഓട്ടോത്തൊഴിലാളികൾക്ക് പ്രതിസന്ധികൾക്കിടയിലെ കച്ചിത്തുരുമ്പാണ്.