തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേർ മരിച്ചു. യാത്രക്കാരായ പാറശാല കുറുക്കുട്ടി സ്വദേശികളായ രാധാമണി, സുമ എന്നിവരാണ് മരിച്ചത്. മറ്റൊരു യാത്രക്കാരനായ സുജിത്ത്, ഓട്ടോഡ്രൈവർ പരമേശ്വരൻ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളറടയിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേർ മരിച്ചു - തിരുവനന്തപുരം
പാറശാല കുറുക്കുട്ടി സ്വദേശികളായ രാധാമണി, സുമ എന്നിവരാണ് മരിച്ചത്
വെള്ളറടയിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേർ മരിച്ചു
അഞ്ചാം കുരിശിന് സമീപത്ത് ഒരു ചടങ്ങിൽ പങ്കെടുത്ത് തിരികെ വരികയായിരുന്നു സംഘം. കിഴുക്കാം തൂക്കായ പ്രദേശത്ത് വച്ച് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ റോഡിലേക്ക് മറിയുകയായിരുന്നു. മൃതദേഹങ്ങൾ കാരക്കോണം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. വെള്ളറട പൊലീസ് സംഭവ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.