തിരുവനന്തപുരം:സ്വർണക്കടത്ത് കേസിലെ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ പുറത്ത്. സ്വർണ കടത്തുമായി ബന്ധമില്ലന്ന് സ്വപ്ന സുരേഷ് ശബ്ദരേഖയിൽ പറയുന്നു. കസ്റ്റംസിനെ വിളിച്ചത് കോൺസുലേറ്റിന്‍റെ നിർദ്ദേശപ്രകാരം. മുഖ്യമന്ത്രി, ഐ.ടി സെക്രട്ടറി, സ്പീക്കർ തുടങ്ങിയ ആർക്കും സംഭവത്തിൽ പങ്കില്ല.
സ്വർണക്കടത്തുമായി ബന്ധമില്ല; സ്വപ്നയുടെ ശബ്ദരേഖ പുറത്ത്
കസ്റ്റംസിനെ വിളിച്ചത് കോൺസുലേറ്റിന്‍റെ നിർദ്ദേശപ്രകാരം. മുഖ്യമന്ത്രി, ഐ.ടി സെക്രട്ടറി, സ്പീക്കർ തുടങ്ങിയ ആർക്കും സംഭവത്തിൽ പങ്കില്ല.
സ്വർണക്കടത്തുമായി ബന്ധമില്ല; സ്വപ്നയുടെ ശബ്ദരേഖ പുറത്ത്
താൻ മാറിനിൽക്കുന്നത് ഭയം കാരണമാണ്. എല്ലാ മന്ത്രിമാരെയും ചടങ്ങുകൾക്ക് വിളിച്ചിട്ടുണ്ട്. മാധ്യമങ്ങൾ വസ്തുത അന്വേഷിക്കണം .അല്ലെങ്കിൽ തനിക്കും കുടുബത്തിനും ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും സ്വപ്ന പറഞ്ഞു.
തന്‍റെ പശ്ചാത്തലം അന്വേഷിക്കുന്നതിന് പകരം ആരാണ് ആ കാര്‍ഗോ അയച്ചതെന്നും ആര്‍ക്കാണ് അയച്ചതെന്നുമാണ് അന്വേഷിക്കേണ്ടതെന്നും സ്വപ്ന സുരേഷ് പറയുന്നതും ശബ്ദരേഖയിലുണ്ട്.