തിരുവനന്തപുരം : കാര്യവട്ടത്ത് വിരാട് കോലിയും ശുഭ്‌മാൻ ഗില്ലും നേടിയ തകർപ്പൻ സെഞ്ച്വറികളും മുഹമ്മദ് സിറാജിന്‍റെ അത്യുജ്ജ്വല ബൗളിങ്ങും ചേർന്നപ്പോൾ ഇന്ത്യയ്‌ക്ക് റെക്കോഡ് ജയമായിരുന്നു. പക്ഷേ 'ലങ്കാദഹന'ത്തിന് സാക്ഷിയായത് കാലിയായ ഗ്യാലറിയും. 38,000 ത്തിൽ അധികം ആളുകളെ ഇരുത്താൻ ശേഷിയുള്ള സ്റ്റേഡിയത്തിൽ പകുതി കാണികള്‍ പോലുമുണ്ടായിരുന്നില്ല.
കാര്യവട്ടത്തെ 'ഒഴിഞ്ഞ ഗ്യാലറി'യില്‍ വിവാദം കനക്കുന്നു ; വിനയായത് മന്ത്രിയുടെ പരാമര്‍ശമോ ?, ടിക്കറ്റ് നിരക്കോ ?
ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയ്‌ക്ക് മുന്നോടിയായി കായിക മന്ത്രി നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു
ഏകദിന പരമ്പരയ്‌ക്ക് ആളൊഴിഞ്ഞ ഗാലറി
23,000 ടിക്കറ്റുകൾ വില്‍പ്പനയ്ക്കുവച്ചതിൽ 8000 ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയത്. ഉയർന്ന ടിക്കറ്റ് നിരക്കാണ് ആളുകൾ കുറയാൻ കാരണമെന്നാണ് ആരാധകരുടെ പ്രതികരണം. ഇത്തവണത്തെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് വിവാദങ്ങളും പ്രതിഷേധങ്ങളും നേരത്തെ ഉയർന്നിരുന്നു.
ടിക്കറ്റ് നിരക്കിനെ കുറിച്ച് ചോദിച്ചപ്പോൾ പട്ടിണിക്കാര്‍ കളി കാണേണ്ട എന്ന കായിക മന്ത്രി വി അബ്‌ദുറഹിമാന്‍റെ പ്രതികരണവും വിവാദമായിരുന്നു.