കേരളം

kerala

ETV Bharat / state

ആറ്റുകാലിലേക്ക് ഭക്ത ലക്ഷങ്ങൾ: നിറഞ്ഞ് തൂവാനൊരുങ്ങി പൊങ്കാല, ഒരുക്കങ്ങൾ തകൃതി

മാർച്ച് 7നാണ് ആറ്റുകാൽ പൊങ്കാല. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് മികച്ച സുരക്ഷ ക്രമീകരണങ്ങളണ് ഒരുക്കുന്നത്. കൊവിഡിന് ശേഷമുള്ള പൊങ്കാല ആഘോഷിക്കാൻ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്.

attukal ponkala festival  attukal ponkala festival thiruvananthapuram  attukal ponkala  ponkala  attukal  attukal temple  ആറ്റുകാൽ  ആറ്റുകാൽ പൊങ്കാല  ആറ്റുകാൽ പൊങ്കാല തിരുവനന്തപുരം  ആറ്റുകാൽ പൊങ്കാല മുന്നൊരുക്കങ്ങൾ  ആറ്റുകാൽ പൊങ്കാല സുരക്ഷ ക്രമീകരണങ്ങൾ  ആറ്റുകാൽ പൊങ്കാല എന്ന്
ആറ്റുകാൽ പൊങ്കാല

By

Published : Mar 4, 2023, 1:15 PM IST

ആറ്റുകാൽ പൊങ്കാല ആഘോഷമാക്കാനൊരുങ്ങി അനന്തപുരി

തിരുവനന്തപുരം:ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ആഘോഷമാക്കാനൊരുങ്ങി തലസ്ഥാന നഗരി. കൊവിഡ് നിയന്ത്രണങ്ങളില്ലാതെ എത്തുന്ന ആറ്റുകാൽ പൊങ്കാലയ്ക്കും ആറ്റുകാലമ്മയുടെ അനുഗ്രഹവും തേടി നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിലേക്കെത്തുന്നത്. മാർച്ച് ഏഴിനാണ് ആറ്റുകാല്‍ പൊങ്കാല.

നഗരം നിറഞ്ഞ് പൊങ്കാലക്കലങ്ങൾ: തിരുവനന്തപുരം നഗരം മുഴുവൻ വിൽപ്പനയ്ക്കായി പൊങ്കാല കലങ്ങൾ നിറഞ്ഞു. പൊങ്കാലയോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ സംസ്ഥാന സർക്കാരിൻ്റെയും തിരുവനന്തപുരം നഗരസഭയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് തകൃതിയായി പുരോഗമിക്കുകയാണ്.

പ്രതീക്ഷിക്കുന്നത് 45 ലക്ഷം: തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും 2000 പുരുഷ പൊലീസിനെയും 750 വനിതാ പൊലീസിനെയും ഉത്സവമേഖലകളിൽ നിയോഗിക്കും. 45 ലക്ഷം ഭക്തർ ഇത്തവണ പൊങ്കാല ഇടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്ര പരിസരത്ത് പൊങ്കാല അർപ്പിക്കുന്നതിനുള്ള ഇടംപിടിച്ച് നിരവധി പേരാണ് എത്തുന്നത്.

പ്രത്യേക മേല്‍നോട്ടം: ക്ഷേത്രപരിസരത്തും ഉത്സവമേഖലകളിലും ഭക്ഷണശാലകളും ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും നഗരസഭയുടെ ഹെൽത്ത് സ്ക്വാഡിൻ്റെയും സജീവ മേല്‍നോട്ടം ഉണ്ടാകും. ഉത്സവ മേഖലയിൽ പ്രത്യേക മെഡിക്കൽ ക്യാമ്പിന്റെ പ്രവർത്തനവും ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്. അഗ്നിശമനസേനയുടെ ആറ് കൺട്രോൾ റൂമുകൾ ആറ്റുകാലിൽ പ്രവർത്തനം ആരംഭിച്ചു.

പ്രാദേശിക അവധി: പൊങ്കാല ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗാനമേളയും ഡാൻസുമടക്കം നിരവധി കലാപരിപാടികളും അരങ്ങേറുന്നുണ്ട്. പൊങ്കാല പ്രമാണിച്ച് ചെവ്വാഴ്‌ച (മാർച്ച് 7) പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ - അർധസർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഗിന്നസ് റെക്കോഡില്‍ ഇടം നേടിയ ആറ്റുകാല്‍ പൊങ്കാല വൻ വിജയമാക്കാനുള്ള ശ്രമത്തിലാണ് തലസ്ഥാന നഗരി.

അഗ്നിരക്ഷ വകുപ്പിന്‍റെ മാർഗനിർദേശങ്ങൾ: പൊങ്കാല നടക്കുന്ന പ്രദേശങ്ങളിലെ ഗ്യാസ് ഗോഡൗണുകൾ, പെട്രോൾ പമ്പുകൾ എന്നിവയുടെ പ്രവർത്തനം നിർത്തി വയ്‌ക്കണം. ഭക്തജനങ്ങൾ പൊങ്കാല അടുപ്പുകളിൽ നിന്ന് വസ്‌ത്രങ്ങളിലേക്ക് തീ പടരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പെട്ടെന്ന് തീ പടരാൻ സാധ്യതയുള്ള സിന്തറ്റിക് ഫൈബർ വസ്ത്രങ്ങൾ ഉപയോഗിക്കരുത്.

തീ പടർന്നുപിടിക്കാൻ സാധ്യതയുള്ള വസ്‌തുക്കൾ പൊങ്കാല അടുപ്പുകൾക്ക് സമീപത്ത് നിന്ന് ഒഴിവാക്കണം. പൊങ്കാല കഴിഞ്ഞ് അടുപ്പിലെ തീ പൂർണമായും അണഞ്ഞുവെന്ന് ഉറപ്പാക്കണം. കടുത്ത ചൂടുള്ള കാലാവസ്ഥ ആയതിനാൽ നിർജ്ജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കണം. അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി അഗ്നിശമന സേനയുടെ 101ൽ ബന്ധപ്പെടണം.

Also read:ബ്രഹ്മപുരം പ്ലാന്‍റില്‍ വീണ്ടും തീ പടര്‍ന്നു; നേവിയുടെ സഹായം തേടി കോര്‍പറേഷന്‍

ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മുന്നൊരുക്കങ്ങൾ: പൊങ്കാലയോടനുബന്ധിച്ച് ജില്ലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി ഫെബ്രുവരി 27 മുതൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തിയിരുന്നു. ഇതിനായി സഞ്ചരിക്കുന്ന മൊബൈൽ ലാബ് പ്രവർത്തനം ആരംഭിച്ചിരുന്നു. പൊങ്കാല നിവേദ്യത്തിനായി ഉപയോഗിക്കുന്ന ഭക്ഷ്യ വസ്‌തുക്കൾ നിശ്ചിത ഗുണനിലവാരമുള്ളതും ലേബൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതുമായിരിക്കണമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്. ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പരാതികൾ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കാം.

ABOUT THE AUTHOR

...view details