ആറ്റുകാൽ പൊങ്കാലക്കായി തിരുവനന്തപുരം നഗരവും പരിസരവും ഒരുങ്ങി കഴിഞ്ഞു. മധുരാ നഗരത്തെ ചുട്ടെരിച്ച് മടങ്ങിയ കണ്ണകിയെ സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ച് സ്വീകരിച്ചുവെന്നാണ് പൊങ്കാലയുടെ ഒരു ഐതിഹ്യം. രാവിലെ 10.15ന് പണ്ടാര അടുപ്പിൽ തീ കൊളുത്തുന്നതോടെയാണ് പൊങ്കാലക്ക് തുടക്കമാവുന്നത്. ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി എൻ. വിഷ്ണു നമ്പൂതിരിക്ക് കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ചശേഷം അതേ ദീപം സഹമേൽശാന്തിമാർക്ക് കൈമാറും. തുടർന്ന് വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശം തയ്യാറാക്കിയ പണ്ടാര അടുപ്പിലും തീ പകരും. ഇവിടെ നിന്നു പകർന്നു കിട്ടുന്ന ദീപമാണ് ക്ഷേത്രത്തിന് കിലോമീറ്ററുകൾ ചുറ്റളവിൽ ഭക്തർ ഒരുക്കുന്ന അടുപ്പുകളെ ജ്വലിപ്പിക്കുന്നത്.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തിരുവനന്തപുരം നഗരം
കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ചേരുന്ന ദിവസമാണ് ആറ്റുകാൽ പൊങ്കാല.
ആറ്റുകാൽ പൊങ്കാല
ഉച്ചയ്ക്ക് 2.15 ന് പൊങ്കാല അടുപ്പിൽ തീ കൊളുത്തും മുമ്പുള്ള തോറ്റം പാട്ടിൽ പാണ്ഡ്യരാജാവിന്‍റെ വധം വരെ പാടിത്തീക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുന്നത്. പൊങ്കാല പ്രമാണിച്ച് കനത്ത സുരക്ഷാ വലയത്തിലാണ് തലസ്ഥാന നഗരം. വനിതാ പൊലീസുകാരടക്കം 3700 ലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാൻ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.