കേരളം

kerala

ETV Bharat / state

ആറ്റുകാല്‍ പൊങ്കാല: ഹരിത പ്രോട്ടോകോള്‍ ഉള്‍പ്പടെ എല്ലാം തയ്യാര്‍, അപാകതകള്‍ക്ക് കര്‍ശന നടപടിയെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍

ഭക്തജനങ്ങള്‍ കാത്തിരിക്കുന്ന ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ഹരിത പ്രോട്ടോകോള്‍ ഉള്‍പ്പടെ പാലിക്കണമെന്നുമറിയിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, അപാകത കണ്ടാല്‍ ഉടനടി നടപടിയെന്നും മുന്നറിയിപ്പ്

Attukal Pongala preparations  Attukal Pongala 2023  Mayor Arya Rajendran response  Thiruvananthapuram Mayor  preparations for Attukal Pongala is Completed  ആറ്റുകാല്‍ പൊങ്കാല  ആറ്റുകാല്‍ പൊങ്കാല 2023  പൊങ്കാല  ഹരിത പ്രോട്ടോകോള്‍  അപാകതകള്‍ക്ക് കര്‍ശന നടപടി  മേയര്‍ ആര്യ രാജേന്ദ്രന്‍  ആര്യ രാജേന്ദ്രന്‍  മേയര്‍  ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്  തിരുവനന്തപുരം മേയര്‍  സ്‌മാർട്ട്‌ സിറ്റി പദ്ധതി  കെഎസ്‌ഇബിയുടെ വിവിധ പ്രവൃത്തികൾ  കെഎസ്‌ഇബി  അന്നദാനം നടത്താൻ ആഗ്രഹിക്കുന്നവർ  പൊങ്കാല അന്നദാനത്തിന്
ആറ്റുകാല്‍ പൊങ്കാല; അപാകതകള്‍ക്ക് കര്‍ശന നടപടിയെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍

By

Published : Mar 5, 2023, 6:05 PM IST

മേയര്‍ ആര്യ രാജേന്ദ്രന്‍ പൊങ്കാല ഒരുക്കങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ബാക്കിയാക്കുന്ന ഇഷ്‌ടികകൾ ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മേയർ ആര്യ രാജേന്ദ്രന്‍. പൊങ്കാലയ്ക്കായി ഉപയോഗിക്കുന്ന മണ്‍ കലങ്ങൾ ഉണ്ടാക്കാൻ റെഡ് ഓക്സൈഡ്, ബ്ലാക്ക് ഓക്സൈഡ് എന്നിവ ഉപയോഗിച്ചിട്ടുണ്ടെന്ന ആക്ഷേപം പരിശോധിക്കുമെന്നും ഇതിനായി നടത്തിയ പരിശോധനയിൽ ശേഖരിച്ച 11 മൺ കലങ്ങൾ പാപ്പനംകോട് എൻഐഐഎസ്‌ടിയിൽ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു. പൊങ്കാലയുടെ സജ്ജീകരണങ്ങൾ വിശദീകരിക്കുന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മേയർ ആര്യ രാജേന്ദ്രൻ.

എല്ലാം സജ്ജമാണ്: പരിശോധന ഫലം വൈകുന്നേരത്തോടെ ലഭിക്കും. അപാകത കണ്ടാല്‍ നടപടിയുണ്ടാകും. ഹരിത പ്രോട്ടോകോൾ പാലിച്ചായിരിക്കണം ഇത്തവണ പൊങ്കാല നടത്തേണ്ടതെന്നും പൊങ്കാലയ്ക്ക് മുൻപായി 5.16 കോടി രൂപ ചെലവഴിച്ച് സ്‌മാർട്ട്‌ സിറ്റി പദ്ധതിക്ക് കീഴിൽ 10 റോഡുകളും നഗരസഭ നേരിട്ട് 16 റോഡുകളുടെയും പണി പൂർത്തിയാക്കിയിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു. ആറ്റുകാൽ വാർഡിലെ മുഴുവൻ റോഡുകളിലും അറ്റകുറ്റപണികൾ പൂർത്തിയാക്കിയെന്നും വാർഡിലെ മുഴുവൻ വൈദ്യുതി ലൈനുകളിലും തെരുവുവിളക്കുകളിലും അറ്റകുറ്റപണികൾ പൂർത്തിയായെന്നും അവര്‍ വ്യക്തമാക്കി. പൊങ്കാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നഗരസഭ അഞ്ചോളം മീറ്റിങുകളാണ് ഇതുവരെ നടത്തിയിട്ടുള്ളതെന്നും കെഎസ്‌ഇബിയുടെ വിവിധ പ്രവൃത്തികൾക്കായി 70 ലക്ഷം രൂപയാണ് വിനിയോഗിച്ചിട്ടുള്ളതെന്നും അവര്‍ അറിയിച്ചു.

അന്നദാനത്തിന് ആഗ്രഹിക്കുന്നവരോട്:പൊങ്കാലയുമായി ബന്ധപ്പെട്ട് അന്നദാനം നടത്താൻ ആഗ്രഹിക്കുന്നവർ നഗരസഭ തലത്തിൽ രജിസ്‌ട്രേഷൻ നടത്തുന്നതിന് ഇന്ന് വൈകിട്ട് അഞ്ച് മണി വരെ സമയം അനുവദിച്ചിട്ടുണ്ട്. അപേക്ഷകർ https://smarttvm.tmc.lsgkerala.gov.in/pongala/registration എന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കണം. ശേഷം വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് പ്രിന്റ് ഔട്ട്‌ എടുത്ത് ഭക്ഷണ വിതരണ കൗണ്ടറിന് മുന്നിൽ പ്രദർശിപ്പിക്കണം. രജിസ്‌റ്റർ ചെയ്‌തവർക്ക് അതാത് വാർഡ് പരിധിയിലെ ഹെൽത്ത്‌ ഇൻസ്‌പെക്‌ടർ ഓഫിസുകളിൽ നിന്നും റിസ്‌റ്റ് ബാൻഡ് നാളെ കൈപ്പറ്റണം. അതേസമയം അന്നദാനത്തിനായി ഇതുവരെ 201 പേരാണ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്.

ഹരിതം, സുന്ദരം: ഹരിത പ്രൊട്ടോക്കോൾ പാലിക്കുന്നതിനായി പ്ലാസ്‌റ്റിക്, മൾട്ടി ലെയർ പ്ലാസ്‌റ്റിക്, തെർമോക്കോൾ എന്നിവ ഉപയോഗിച്ചുള്ള കപ്പുകൾ ഒഴിവാക്കണം. അലങ്കാരങ്ങൾക്കും പ്രകൃതി സൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിക്കണം. പൊങ്കാലയ്ക്ക് ശേഷം പൊങ്കാല നടന്ന പ്രദേശങ്ങളിൽ വീടുകളിലെ തുണി, മെത്ത, മറ്റ് തൂകൽ ഉത്പന്നങ്ങൾ എന്നിവ പൊങ്കാലയ്ക്ക് ശേഷം ഉണ്ടാകുന്ന മാലിന്യങ്ങൾക്ക് ഒപ്പം ഉപേക്ഷിക്കുന്ന രീതി കാണുന്നുണ്ടെന്നും വീടുകളിലെ മാലിന്യങ്ങൾ വഴിയിൽ ഉപേക്ഷിക്കുന്നതിന് പകരം ഹരിതകർമ സേനാംഗങ്ങൾക്ക് കൈമാറണമെന്നും മേയര്‍ അറിയിച്ചു. പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

വൈദ്യുതി ബില്ല് അടയ്ക്കാതെ കെഎസ്‌ഇബി ഫ്യൂസ് ഊരിയതിനെ തുടർന്ന് നഗരത്തിലെ അദ്യത്തെ ജനകീയ ഹോട്ടലിന്‍റെ പ്രവർത്തനം നിലച്ച സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും സംഭവം പരിശോധിച്ച് തുടർ നടപടികൾ കൈക്കൊള്ളുമെന്നും മേയർ പറഞ്ഞു. മാലിന്യ ശേഖരണത്തിനായി നഗരസഭ പുതുതായി ഏർപ്പെടുത്തിയ 10 വാഹനങ്ങളും നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ മേയർ ഫ്ലാഗ് ഓഫ്‌ ചെയ്‌തു.

ABOUT THE AUTHOR

...view details