കേരളം

kerala

ETV Bharat / state

മനസിലും വീട്ടുമുറ്റത്തും ഭക്തി നൈവേദ്യം, ആറ്റുകാല്‍ പൊങ്കാലയിട്ട് ഭക്തലക്ഷങ്ങൾ: video - ഭക്തി മന്ത്രങ്ങളിൽ തലസ്ഥാനം

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തുടർച്ചയായ രണ്ടാം വർഷമാണ് ഭക്തർ വീടുകളിൽ പൊങ്കാല അർപ്പിക്കുന്നത്. സിനിമ താരങ്ങളായ ചിപ്പി, ആനി, അനുമോള്‍ തുടങ്ങിയവരും പതിവ് പോലെ പൊങ്കാല അർപ്പിച്ചു.

Attukal pongala festival  പൊങ്കാല അർപ്പിച്ച് ആയിരങ്ങള്‍  ആറ്റുകാൽ പൊങ്കാല സമാപിച്ചു  ഭക്തി മന്ത്രങ്ങളിൽ തലസ്ഥാനം  kerala latest news
പൊങ്കാല അർപ്പിച്ച് ആയിരങ്ങള്‍

By

Published : Feb 17, 2022, 5:52 PM IST

Updated : Feb 17, 2022, 10:58 PM IST

തിരുവനന്തപുരം: ഭക്തി മന്ത്രങ്ങളോടെ ഭക്തലക്ഷങ്ങൾ ആറ്റുകാൽ അമ്മയ്ക്ക് നിവേദ്യമർപ്പിച്ചു. വീട്ടുമുറ്റങ്ങള്‍ ശുദ്ധമാക്കി രാവിലെ 10:20നാണ് ചടങ്ങുകൾ ആരംഭിച്ചത്. 10.20ന് ദേവി സന്നിധിയിലെ പണ്ടാര അടുപ്പിൽ അഗ്നി പകർന്നപ്പോൾ തന്നെ വീട്ടുമുറ്റങ്ങളിലെ പൊങ്കാല അടുപ്പുകളിലും തിരിതെളിഞ്ഞു.

തുടർച്ചയായ രണ്ടാം വർഷമാണ് ഭക്തർ വീടുകളിൽ പൊങ്കാല അർപ്പിക്കുന്നത്. പൊതുഇടങ്ങളില്‍ പൊങ്കാല ഒഴിവാക്കിയെങ്കിലും ആറ്റുകാല്‍ ക്ഷേത്രമുറ്റം ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. സിനിമ താരങ്ങളായ ചിപ്പി, ആനി, അനുമോള്‍ തുടങ്ങിയവരും പതിവ് പോലെ പൊങ്കാല അർപ്പിച്ചു.

വീട്ട് മുറ്റത്ത് പൊങ്കാല അർപ്പിച്ച് ആയിരങ്ങള്‍

ഉച്ചയ്ക്ക് 1:20 ന് നിവേദ്യം നടന്നു. ക്ഷേത്രസന്നിധിയിൽ പൊങ്കാലയർപ്പിക്കാൻ സാധിക്കാത്തതിനാൽ പലരും ക്ഷേത്രത്തിന് സമീപത്തെ ബന്ധുവീടുകളിലും മറ്റുമായി സ്ഥല സൗകര്യങ്ങൾ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

200 പേർക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ അനുമതി നൽകിയെങ്കിലും പ്രായോഗികമല്ലാത്തതിനാൽ ക്ഷേത്ര ട്രസ്റ്റ് അധികൃതർ സർക്കാർ നിർദ്ദേശം വേണ്ടെന്നു വെക്കുകയായിരുന്നു.

ALSO READ നിറഞ്ഞുതൂവി പൊങ്കാല...മനം നിറഞ്ഞ് ഭക്തലക്ഷങ്ങൾ.. കാണാം ആറ്റുകാല്‍ പൊങ്കാല ചിത്രങ്ങൾ

Last Updated : Feb 17, 2022, 10:58 PM IST

ABOUT THE AUTHOR

...view details