കേരളം

kerala

ETV Bharat / state

ആറ്റുകാൽ കുത്തിയോട്ട വ്രതാരംഭം ഇന്ന് - kuthiyottam

ക്ഷേത്രക്കുളത്തിൽ കുളിച്ച് ദേവി നടയിൽ പള്ളിപ്പലകയിൽ ഏഴ് വെള്ളിനാണയങ്ങൾ വെച്ചാണ് വ്രതാരംഭം

ആറ്റുകാൽ കുത്തിയോട്ടം

By

Published : Feb 14, 2019, 2:16 PM IST

ആറ്റുകാൽ കുത്തിയോട്ടത്തിനായുളള വ്രതം ആരംഭിച്ചു. കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾ ഇനിയുള്ള ഏഴ് നാളുകൾ ക്ഷേത്രത്തിലാണ് കഴിയുക. 21നാണ് കുത്തിയോട്ടം.

ക്ഷേത്രക്കുളത്തിൽ കുളിച്ച് ദേവി നടയിൽ പള്ളിപ്പലകയിൽ ഏഴ് വെള്ളിനാണയങ്ങൾ വെച്ചാണ് വ്രതാരംഭം. 815 കുട്ടികളാണ് ഇത്തവണ കുത്തിയോട്ട വ്രതം എടുത്ത് തുടങ്ങിയത് .ഇനിയുള്ള ദിവസങ്ങൾ കുട്ടികളുടെ ഊണും ഉറക്കവും ക്ഷേത്രത്തിൽ തന്നെ. പൊങ്കാല ദിവസം രാത്രിയാണ് ചൂരൽകുത്ത് . അണിഞ്ഞൊരുങ്ങി ദേവിയുടെ എഴുന്നള്ളത്തിന് അകമ്പടി സേവിച്ച് തിരിച്ചെത്തുന്നതോടെയാണ് വ്രതം അവസാനിക്കുക.

ആറ്റുകാൽ കുത്തിയോട്ട വ്രതാരംഭം

ABOUT THE AUTHOR

...view details