കേരളം

kerala

ETV Bharat / state

ഉത്സവലഹരിയിൽ തലസ്ഥാനം;ശ്രദ്ധേയമായി 'ആറ്റുകാൽ മേള'

കേരള വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തിൽ കിഴക്കേക്കോട്ടയിലെ ഇ.കെ നായനാർ പാർക്കിലാണ് ആറ്റുകാൽ മേള നടക്കുന്നത്.

Attukal mela pongala kitt  ഉത്സവലഹരിയിൽ തലസ്ഥാനം  'ആറ്റുകാൽ മേള'  Attukal fest in thiruvananthauram  Attukal fest  തിരുവനന്തപുരം  thiruvananthauram
ഉത്സവലഹരിയിൽ തലസ്ഥാനം; 'ആറ്റുകാൽ മേള' ശ്രദ്ധേയമാകുന്നു

By

Published : Mar 7, 2020, 11:21 PM IST

Updated : Mar 8, 2020, 1:46 AM IST

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തലസ്ഥാനത്ത് നടക്കുന്ന 'ആറ്റുകാൽ മേള' ശ്രദ്ധേയമാകുന്നു. ആറ്റുകാൽ പൊങ്കാല തിരുവനന്തപുരത്തുകാർക്ക് വലിയൊരു ഉത്സവമാണ്. അതിനെ കൂടുതൽ പ്രൗഡിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തിൽ കിഴക്കേക്കോട്ടയിലെ ഇ.കെ നായനാർ പാർക്കിൽ ആറ്റുകാൽ മേള നടക്കുന്നത്.

ഉത്സവലഹരിയിൽ തലസ്ഥാനം;ശ്രദ്ധേയമായി 'ആറ്റുകാൽ മേള'

വിവിധ തരത്തിലുള്ള കൈത്തറി, കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയുമാണ് മേളയിലുള്ളത്. ചെറുകിട ഇടത്തര വ്യവസായ സംരംഭകരുടെ കരവിരുതിൽ തീർത്ത നിരവധി കരകൗശല കുടിൽ വ്യവസായ വസ്‌തുക്കളാണ് പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്. കരകൗശലവസ്‌തുക്കൾ നിർമിക്കാൻ വലിയ പ്രയത്‌നം വേണ്ടിവന്നുവെന്ന് മേളയിൽ പങ്കെടുക്കുന്ന നെയ്യാറ്റിൻകര സ്വദേശി ജയകുമാരൻ പറഞ്ഞു.

മുളകൊണ്ട് നിർമിച്ച വസ്‌തുക്കൾ, ബാലരാമപുരത്തെ നെയ്ത്തുശാലകളിൽ പിറന്ന കൈത്തറി വസ്‌ത്രങ്ങൾ, വനാന്തരങ്ങളിൽ നിന്ന് ശേഖരിച്ച തേൻ എന്നിവയും വിൽപനയ്ക്കുണ്ട്. മേളയുടെ മറ്റൊരു പ്രധാന ആകർഷണം 'പൊങ്കാല കിറ്റ്' വിൽപനയാണ്. ആയിരം രൂപയുടെ ഒരു കിറ്റിൽ കൈത്തറി സാരി, തോർത്ത്, മൺകലം, തവി തുടങ്ങി പൊങ്കാല അർപ്പിക്കാൻ ആവശ്യമായ എല്ലാ വസ്‌തുക്കളും ലഭിക്കും. ജില്ലാ വ്യവസായ കേന്ദ്രവും ഹാൻഡ്‌ലൂം ഡിപ്പാർട്ട്മെന്‍റും ചേർന്ന് ഇതിനോടകം രണ്ടായിരത്തോളം പൊങ്കാല കിറ്റുകൾ വിറ്റഴിച്ചതായി ജില്ലാ വ്യവസായ കേന്ദ്ര ഇൻസ്പെക്‌ടർ ദിലീപ് പറഞ്ഞു. മാർച്ച് രണ്ടിന് ആരംഭിച്ച ആറ്റുകാൽ മേള എട്ടിന് അവസാനിക്കും.

Last Updated : Mar 8, 2020, 1:46 AM IST

ABOUT THE AUTHOR

...view details