കേരളം

kerala

ETV Bharat / state

യുവാക്കളെ വീടുകയറി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ - thiruvananthapuram news

വീടിന് മുന്നിൽ നിൽക്കുകയായിരുന്ന അഖിൽ ബന്ധുവായ നിധിൻ എന്നിവരെ മുൻ വൈരാഗ്യത്താൽ മൂന്നംഗ സംഘം മാരകായുധങ്ങളുമായെത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്

യുവാക്കളെ വീടുകയറി കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ

By

Published : Nov 1, 2019, 8:21 PM IST

തിരുവനന്തപുരം:യുവാക്കളെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി ചിലമ്പിൽ പറകോണം ചരുവിള വീട്ടിൽ സ്ക്വയർ ഉണ്ണി എന്ന സുധീപ് (25), രണ്ടാം പ്രതി വാലികോണം പുതുവൽപുത്തൻ വീട്ടിൽ വിഷ്ണു എന്ന അരുൺകുമാർ (22) എന്നിവരെ മംഗലപുരം പൊലീസ് പിടികൂടി. സംഭവത്തിൽ മൂന്നാം പ്രതി മുരുക്കുംപുഴ കോഴിമട വിജി ഭവനിൽ വിവേക് (27) നെ നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു. മംഗലപുരം വെയ്ലൂർ വാലികോണത്ത് ദേവീകൃപയിൽ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന അഖിൽ ബന്ധുവായ നിധിൻ എന്നിവരെ മുൻ വൈരാഗ്യത്താൽ മൂന്നംഗ സംഘം മാരകായുധങ്ങളുമായെത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

ആക്രമണത്തിൽ രണ്ടു പേർക്കും പരുക്കേറ്റിരുന്നു. സുധീപിന്റെ പേരിൽ ചിറയിൻകീഴ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്. മംഗലപുരം സിഐ തൻസിം അബ്ദുൽ സമദ്, എഎസ്ഐമാരായ മാഹീൻ, ഹരി സിപിഒമാരായ അപ്പു, പ്രതാപൻ, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ABOUT THE AUTHOR

...view details