തിരുവനന്തപുരം: അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ആരോഗ്യ, പട്ടികവിഭാഗ, ക്ഷേമ മന്ത്രിമാര്‍. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്കാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയത്.
അട്ടപ്പാടിയില്‍ ശിശുമരണത്തിന് ഇടയാക്കിയ സംഭവങ്ങളെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടികവിഭാഗ, ക്ഷേമ മന്ത്രി കെ രാധാകൃഷ്‌ണന്‍ പട്ടിക വര്‍ഗ ഡയറക്‌ടര്‍ ടി.വി അനുപമയ്ക്കും നിര്‍ദേശം നല്‍കി. കാര്യങ്ങള്‍ നേരിട്ടറിയുന്നതിനായി മന്ത്രി ശനിയാഴ്‌ച അട്ടപ്പാടിയിലെത്തും. രാവിലെ പത്തിന് അഗളിയില്‍ യോഗം ചേരും.