തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് ദിവസം നിയമസഭയിൽ വച്ച് കെ.കെ ലതികയെ കൈയേറ്റം ചെയ്ത കേസിൽ മുന്‍ എംഎല്‍എമാര്‍ക്ക് വാറന്റ്. നിമസഭാ സാമാജികരായിരുന്ന എം.എ വാഹിദ്, എ.ടി ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കെ.കെ ലതിക നല്‍കിയ ഹർജിയിൽ കോടതി നേരിട്ടാണ് കേസെടുത്തത്.
കെ.കെ ലതികയെ കൈയേറ്റം ചെയ്ത മുന്‍ എംഎല്‍എമാര്‍ക്കെതിരെ വാറണ്ട്
നിയമസഭയില്‍ ബജറ്റ് സമ്മേളനത്തെ ചൊല്ലിയുള്ള ഭരണ പ്രതിപക്ഷ കയ്യാങ്കളിക്കിടെ കെ.കെ ലതികയെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എംഎല്‍എമാര്‍ക്കെതിരെ വാറന്റ് പുറപ്പെടുവിച്ച് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി
ബജറ്റ് ദിവസത്തെ കയ്യാങ്കളി; കെ.കെ ലതികയെ കയ്യേറ്റം ചെയ്ത മുന്‍ എംഎല്‍എമാര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
കേസില്‍ പല തവണ കോടതി ആവശ്യപ്പെട്ടിട്ടും മുന്‍ എംഎല്‍എമാര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് പ്രതികൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കേസ് ഒക്‌ടോബർ 1ന് കോടതി വീണ്ടും പരിഗണിക്കും. 2015 മാര്‍ച്ച് 13നാണ് ഇടതുപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധം നിയമസഭയില്‍ കൈയാങ്കളിയില്‍ കലാശിച്ചത്. ഇതേത്തുടർന്നുണ്ടായ ഉന്തും തള്ളലിലുമാണ് പ്രതികൾ പരാതിക്കാരിയെ ഉപദ്രിവച്ചതെന്നാണ് ഹർജിയിലെ ആരോപണം.