കേരളം

kerala

ETV Bharat / state

മ്യൂസിയത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം; ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചു - latest news in kerala

വെള്ളിയാഴ്‌ച രാത്രി 11.45നാണ് സംഭവം. സംഭവമുണ്ടായത് സാഹിത്യ ഫെസ്റ്റിന് കഴിഞ്ഞ് മടങ്ങവെ.

Attack against women in Thiruvanathapuram  മ്യൂസിയത്ത് വീണ്ടും സ്‌ത്രീയ്‌ക്ക് നേരെ ആക്രമണം  ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം  മ്യൂസിയത്ത് ആക്രമണം  മ്യൂസിയത്ത് സ്‌ത്രീയ്‌ക്ക് ആക്രമണം  തിരുവനന്തപുരം വാര്‍ത്തകള്‍  kerala news updates  latest news in kerala  lady attack
മ്യൂസിയത്ത് വീണ്ടും സ്‌ത്രീയ്‌ക്ക് നേരെ ആക്രമണം

By

Published : Feb 4, 2023, 10:34 AM IST

തിരുവനന്തപുരം:മ്യൂസിയത്ത് വീണ്ടും സ്‌ത്രീയ്‌ക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി 11.45ന് കനക നഗറിലാണ് സംഭവം. തിരുവനന്തപുരത്ത് നടക്കുന്ന സാഹിത്യ ഫെസ്റ്റിന് കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകവെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്ത്രീയെ ആക്രമിച്ചത്.

സംഭവത്തില്‍ യുവതിയുടെ മുഖത്തിനും കഴുത്തിനും പരിക്കേറ്റു. ലൈംഗികാതിക്രമത്തിന് കേസെടുത്ത് മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. മ്യൂസിയത്തിന് സമീപം നടക്കാനിറങ്ങിയ വനിത ഡോക്‌ടറെ ആക്രമിച്ച സംഭവം ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. ഇതിന് പിന്നാലെ നഗരത്തിൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ പതിവാകുകയാണ്.

രണ്ട് ദിവസം മുന്‍പ് നഗരത്തിൽ രാത്രി ഫുട്ബോൾ മത്സരം കണ്ട ശേഷം സുഹൃത്തിനൊപ്പം സൈക്കിളിൽ മടങ്ങുകയായിരുന്ന യുവതിക്ക് നേരെ കനകകുന്നില്‍ വച്ച് ആക്രമണമുണ്ടായ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തിരുന്നു. വിളവൂർക്കൽ കുരിശുമുട്ടം സ്വദേശി മനുവാണ് അറസ്റ്റിലായത്. നന്തൻകോട് ക്ലിഫ് ഹൗസിന് സമീപത്തെ ടർഫിൽ ഫുട്ബോൾ കളി കണ്ട് മടങ്ങുകയായിരുന്നു യുവതി. സൈക്കിളിന് പിന്നാലെ ബൈക്കിലെത്തിയ മനു ആക്രമിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details