തിരുവനന്തപുരം:കെ.പി.സി.സി ആസ്ഥാനമായ തിരുവനന്തപുരത്തെ ഇന്ദിരാഭവന് നേരെ ആക്രമണം. ഒരു സംഘമാളുകള്‍ ആസ്ഥാനത്തിന്‍റെ മതില്‍ക്കെട്ടിന് ഉള്ളില്‍ കയറി വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. ഓഫിസിന് നേരെ കല്ലേറുണ്ടായ സമയം മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണി കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു.
കെ.പി.സി.സി ആസ്ഥാനത്തിന് നേരെ കല്ലേറ്, വാഹനങ്ങള്‍ തകര്‍ത്തു: അക്രമം എ.കെ ആന്‍റണി അകത്തുള്ളപ്പോള്‍ - thiruvananthapuram todays news
ഒരു സംഘമാളുകള്‍ ആസ്ഥാനത്തിന്‍റെ മതില്‍ക്കെട്ടിന് ഉള്ളില്‍ കയറിയാണ് ആക്രമണം നടത്തിയത്
കെ.പി.സി.സി ആസ്ഥാനത്തിന് നേരെ കല്ലേറ്, വാഹനങ്ങള്‍ തകര്‍ത്തു; അക്രമം എ.കെ ആന്‍റണി അകത്തുള്ളപ്പോള്‍
ALSO READ|'മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് ശ്രമമെങ്കിൽ ശക്തമായി നേരിടും': ഡി.വൈ.എഫ്.ഐ
ഓഫിസിന് മുന്‍പില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡ് തകര്‍ക്കുകയും തുടര്‍ന്ന് പട്ടിക ഉപയോഗിച്ച് പാര്‍ക്ക് ചെയ്‌തിരുന്ന കാറുകളുടെ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. ഓഫിസിന്‍റെ ചില്ലുകളും അക്രമികള്‍ തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Last Updated : Jun 13, 2022, 9:12 PM IST