കേരളം

kerala

ETV Bharat / state

ആറ്റിങ്ങലിൽ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവം : ജീവനക്കാർക്ക് നഗരസഭയുടെ കാരണം കാണിക്കൽ നോട്ടിസ് - തിരുവനന്തപുരം വാര്‍ത്ത

സംഭവത്തില്‍ മുബാറക്, ഷിബു എന്നിവർക്കാണ് നഗരസഭ കാരണം കാണിക്കൽ നോട്ടിസ് നല്‍കിയത്.

Attack against fisher seller  fisher seller lady in attingal Municipality  attingal Municipality  showcause notice  ആറ്റിങ്ങലിൽ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവം  കാരണം കാണിക്കൽ നോട്ടീസ്  ആറ്റിങ്ങല്‍ നഗരസഭ  തിരുവനന്തപുരം വാര്‍ത്ത  Thiruvananthapuram News
ആറ്റിങ്ങലിൽ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവം: ജീവനക്കാർക്ക് നഗരസഭയുടെ കാരണം കാണിക്കൽ നോട്ടീസ്

By

Published : Aug 16, 2021, 8:21 PM IST

തിരുവനന്തപുരം : ആറ്റിങ്ങലിൽ മീൻ വിൽപ്പനക്കാരിയുടെ കുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ ജീവനക്കാർക്ക് നഗരസഭയുടെ കാരണം കാണിക്കൽ നോട്ടിസ്. മുബാറക്, ഷിബു എന്നിവർക്കാണ് അധികൃതര്‍ നോട്ടിസ് നൽകിയത്. രണ്ട് ദിവസത്തിനകം കാരണം വിശദീകരിക്കാനാണ് നിര്‍ദേശം.

ഇവരുടെ മറുപടിയെ അടിസ്ഥാനമാക്കിയായിരിക്കും തുടര്‍ നടപടി വേണോ വേണ്ടയോ എന്ന കാര്യത്തില്‍ അധികൃതര്‍ തീരുമാനമെടുക്കുക. അവനവഞ്ചേരിയിലെ റോഡരികിൽ മീൻ വിറ്റുകൊണ്ടിരുന്ന അൽഫോൻസയുടെ മീൻകുട്ടയാണ് ജീവനക്കാർ വലിച്ചെറിഞ്ഞത്.

ALSO READ:സ്വകാര്യ ക്വാട്ടയില്‍ 10 ലക്ഷം ഡോസ് കൊവിഷീൽഡ് വാങ്ങാന്‍ കേരളത്തിന് കേന്ദ്രാനുമതി

നഗരസഭ പരിധിയിൽ കൊവിഡ് കാലത്ത് വഴിയോര കച്ചവടങ്ങൾക്ക് നിരോധനമുണ്ടെന്നായിരുന്നു നഗരസഭയുടെ വിശദീകരണം. എന്നാല്‍ ജീവനക്കാരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. മന്ത്രിമാർ ഉൾപ്പടെ വിഷയത്തിൽ ഇടപെട്ടതിന് പിന്നാലെയാണ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.

ABOUT THE AUTHOR

...view details