തിരുവനന്തപുരം:എകെജി സെന്‍ററിലേക്ക് സ്ഫോടക വസ്‌തു എറിഞ്ഞ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിസിആർബി അസിസ്റ്റന്‍റ് കമ്മിഷണർ കെ.ജെ ദിനിലിന്‍റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് സംഭവം അന്വേഷിക്കുക. സൈബർ സിഐ ടി. ശ്യാംലാൽ, കന്‍റോൺമെന്‍റ് സിഐബി എം. ഷാഫി, മ്യൂസിയം എസ്ഐ ജിജു, കന്‍റോൺമെന്‍റ് എസ്ഐ ബിനിമോൾ എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നു.
ഉടന്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്യാനാണ് സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശം. സ്ഫോടക വസ്‌തു എറിഞ്ഞ ആക്രമി കുന്നുകുഴി ഭാഗത്തേക്ക് കടന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായത്. അക്രമിയുടെ മുഖമോ സഞ്ചരിച്ച വാഹനത്തിന്‍റെ നമ്പറോ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമല്ല.