തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും എടിഎം കവർച്ച ശ്രമം. കുറവൻകോണത്തെ കാനറ ബാങ്ക് എടിഎമ്മിലാണ് കവർച്ച ശ്രമം നടന്നത്. പ്രാഥമിക അന്വേഷണത്തിൽ പണം നഷ്ടമായിട്ടില്ലെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ചൊവ്വാഴ്ച വൈകീട്ടോടെയാണ് എടിഎമ്മിൽ കവർച്ച ശ്രമം നടന്നതായി ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബാങ്ക് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തലസ്ഥാനത്ത് വീണ്ടും എടിഎം കവർച്ച ശ്രമം; പ്രതികൾ അന്യ സംസ്ഥാനത്ത് നിന്നെന്ന് പൊലീസ് - thiruvananthapuram
ചൊവ്വാഴ്ച വൈകീട്ടോടെയാണ് എടിഎമ്മിൽ കവർച്ച ശ്രമം നടന്നതായി ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബാങ്ക് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തലസ്ഥാനത്ത് വീണ്ടും എടിഎം കവർച്ച ശ്രമം; പ്രതികൾ അന്യ സംസ്ഥാനത്ത് നിന്നെന്ന് പൊലീസ്
പൊലീസ് എത്തി ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മൂന്ന് പേർ എടിഎമ്മിൽ തട്ടിപ്പ് നടത്തി പണം എടുക്കാനുള്ള ശ്രമം നടത്തുന്നതായി ദ്യശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇവർ അന്യസംസ്ഥാനത്ത് നിന്നും എത്തിയവരാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പേരൂർക്കട പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.