തിരുവനന്തപുരം: കേരളത്തിൽ കോളേജ് അധ്യാപക നിയമനത്തിന് ഇനി നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) അടിസ്ഥാന യോഗ്യതയാവില്ല. ഇത് സംബന്ധിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി(Higher Education Dept Updated Assistant Professor Qualification In Kerala). നെറ്റ് പരീക്ഷയ്ക്ക് തത്തുല്യമായി സംസ്ഥാനങ്ങൾ നടത്തുന്ന സെറ്റ് പരീക്ഷയോ എസ്എൽഇടി പരീക്ഷയോ പാസാകുന്നതും കോളേജ് അധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയാകും. എന്നാൽ നിലവിൽ കേരളത്തിൽ എൽ ബി എസിന്‍റെ നേതൃത്വത്തിൽ പ്ലസ് ടു വിഭാഗത്തിലേക്ക് നടത്തുന്ന സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ) എക്സാം ഇതിൽ പരിഗണിക്കില്ല.
സെറ്റ് മതി നെറ്റ് വേണമെന്നില്ല; കോളജ് അധ്യാപകനാകാനുള്ള അടിസ്ഥാന യോഗ്യത സെറ്റ് - കോളജ് അധ്യാപകനാകാന്‍ സെറ്റ് മതി
Assistant Professor Qualification In Kerala : സെറ്റ് (SET) എസ് എല്‍ ഇ ടി(SLET) ഉള്ളവര്‍ക്ക് കോളജ് അധ്യാപകനാകാം. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
Higher Education Dept Updated Assistant Professor Qualification In Kerala
Published : Dec 13, 2023, 10:39 AM IST
2018 ലെ യുജിസി ചട്ടത്തിൽ ഭേദഗതി വരുത്തിയത് പരിഗണിച്ചാണ് പുതിയ ഉത്തരവ്. യുജിസി അംഗീകരിച്ച യോഗ്യതാ പരീക്ഷകളാണ് സെറ്റും എസ്എൽഇടിയും എന്നതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. പുതിയ ഉത്തരവ് പ്രകാരം കോളേജിയറ്റ് എജ്യുക്കേഷന്‍ ചട്ടത്തിലും ആവശ്യമായ ഭേദഗതികള്‍ വരുത്തും .