തിരുവനന്തപുരം:നിയമസഭ കയ്യാങ്കളി കേസില്‍ തുടരന്വേഷണം നടത്തിയതിന്‍റെ മുഴുവന്‍ രേഖകളും തങ്ങള്‍ക്ക് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജിയുമായി പ്രതിഭാഗം കോടതിയില്‍. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ തര്‍ക്കമുണ്ടെങ്കില്‍ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാന്‍ അവസരമുണ്ടെന്നും അറിയിച്ചു.
കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് നൽകിയ രേഖകളില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ അത് പ്രതിഭാഗം കോടതിയെ അറിയിക്കണമെന്നും മജിസ്ട്രേറ്റ് നിർദേശിച്ചു (Kerala Assembly Ruckus Case). കേസില്‍ നല്‍കപ്പെട്ടവയില്‍ ഏതാനും ചില രേഖകളും സാക്ഷി മൊഴികളും ഇല്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. രേഖകള്‍ പരിശോധിച്ച് തെറ്റുകളുണ്ടെങ്കില്‍ കണ്ടെത്തി പ്രതിഭാഗം കോടതിയെ വിവരം അറിയിച്ചതിന് ശേഷമായിരിക്കും മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ളവര്‍ക്കെതിരെയുള്ള കേസിന്‍റെ വിചാരണ തീയതിയില്‍ തീരുമാനം ഉണ്ടാകുക (Assembly Ruckus Case Updates).
മന്ത്രി വി.ശിവൻകുട്ടി, ഇടതുപക്ഷ നേതാക്കളായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാര്‍ച്ച് 13നാണ് കേസിനാസ്‌പദമായ സംഭവം. മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താനായി നിയമസഭയില്‍ ആക്രമണം നടത്തുകയും 2.20 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തുകയും ചെയ്‌തുവെന്നതാണ് കേസ് (Minister V Sivankutty) .
തിരുവനന്തപുരം:സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ കുറ്റാരോപിതനായ നിയമസഭ മന്ദിരത്തിലെ ജീവനക്കാരനെ വെറുതെ വിട്ടു. കുടപ്പനക്കുന്ന് സ്വദേശിയായ പ്രദീപിനെയാണ് (44) വെറുതെ വിട്ടത്. കേസില്‍ പ്രതിയെന്ന് ആരോപിച്ച പ്രദീപിനെ മതിയായ തെളിവുകളുടെ അഭാവത്തിലാണ് വെറുതെ വിട്ടത്.