തിരുവനന്തപുരം : നിയമസഭ കൈയാങ്കളിയില്‍ വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവര്‍ നടത്തിയത് പ്രതിഷേധം മാത്രമാണെന്നും അക്രമമല്ലെന്നും പ്രതിഭാഗം കോടതിയില്‍. സ്‌പീക്കറുടെ കസേര, കമ്പ്യൂട്ടർ തുടങ്ങിയവ നശിപ്പിക്കപ്പെട്ടത് നിയമസഭയിലെ ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തിലും തള്ളിലുമാണെന്നും പ്രതിഭാഗം വാദിച്ചു.
മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തുക മാത്രമായിരുന്നു അവരുടെ ഉദ്ദേശമെന്ന് അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. നിയമസഭ സാമാജികര്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ മാധ്യമങ്ങൾ കടുപ്പിച്ച് കാട്ടിയതാണെന്നും പ്രതിഭാഗം വാദിച്ചു.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ളവരുടെ വിടുതൽ ഹർജി പരിഗണിച്ചപ്പോഴാണ് കോടിയിൽ പ്രതിഭാഗം വിചിത്രവാദങ്ങള്‍ ഉന്നയിച്ചത്.
എന്നാൽ ജനത്തിന്‍റെ നികുതി പണം ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ ഒരു എം.എൽ.എക്കും നശിപ്പിക്കാന്‍ അധികാരമില്ലെന്നും പ്രതികൾ പൂർണ ബോധത്തോടെയാണ് ആക്രമണം നടത്തിയതെന്നും വിടുതൽ ഹർജിയെ എതിർത്ത് സർക്കാർ അഭിഭാഷകൻ മറുപടി നൽകി.
Also Read: റോഡ് വന്നു, ബസ് എത്തി; ബിന്ദുവിന് ഇനി കല്യാണം കഴിക്കാം