തിരുവനന്തപുരം: നിയാസഭാ കയ്യാങ്കളി കേസിൽ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി.ജലീലൽ അടക്കമുള്ള ഇടത് നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ വാദം പറയാൻ കോടതിയുടെ അന്ത്യശാസനം. ഈ മാസം 21 ന് പ്രതികൾ വാദം പറയണമെന്നും ഇനി ഈ ഹർജിയിൽ സമയം അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
നിയമസഭയിലെ കയ്യാങ്കളി കേസ്; വിടുതൽ ഹർജിയിൽ വാദം പറയാൻ കോടതിയുടെ അന്ത്യശാസനം - കെ.ടി.ജലീൽ
ഈ മാസം 21 ന് പ്രതികൾ വാദം പറയണമെന്നും ഇനി ഈ ഹർജിയിൽ സമയം അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി
![നിയമസഭയിലെ കയ്യാങ്കളി കേസ്; വിടുതൽ ഹർജിയിൽ വാദം പറയാൻ കോടതിയുടെ അന്ത്യശാസനം Assembly manipulation case നിയാസഭാ കൈയ്യാങ്കളി കേസ് ഇടത് നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ വാദം Assembly manipulation case in thiruvananthapuram ഇ.പി ജയരാജൻ ep jayarajan കെ.ടി.ജലീൽ kt jaleel](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9833851-559-9833851-1607607118796.jpg)
നിയമസഭയിലെ കയ്യാങ്കളി കേസ്; വിടുതൽ ഹർജിയിൽ വാദം പറയാൻ കോടതിയുടെ അന്ത്യശാസനം
മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, എം.എൽ.എമാരായ കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ, ശിവൻകുട്ടി എന്നിവർക്കെതിരെയാണ് കേസ്. സ്‌പീക്കറുടെ കസേര, എമർജൻസി ലാമ്പ്, മൈക്ക് യൂണിറ്റുകൾ, ഡിജിറ്റൽ ക്ലോക്ക്, മോണിറ്റർ, ഹെഡ്‍ഫോൺ എന്നിവ നശിപ്പിച്ചതിന് രണ്ട് ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.