തിരുവനന്തപുരം: യുഡിഎഫ് സീറ്റ് വിഭജന ചർച്ചയിൽ ഇന്നും തീരുമാനമായില്ല. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് ചർച്ചയാണ് പൂർത്തിയാക്കാനുള്ളത്. 13 സീറ്റ് വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉറച്ചു നിൽക്കുന്നതാണ് ചർച്ചകൾ വഴിമുട്ടി കാരണം. കോട്ടയം ജില്ലയിലെ സീറ്റുകളുടെ കാര്യത്തിലും കോൺഗ്രസും ജോസഫ് വിഭാഗവുമായി തർക്കമുണ്ട്.
യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടി; 13 സീറ്റിൽ ഉറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം - UDF meetings
13 സീറ്റ് വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉറച്ചു നിൽക്കുകയാണ്
യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടി; 13 സീറ്റിൽ ഉറച്ച് കേരള കോൺഗ്രസ് ജോസഫ്
ഇന്നത്തെ ചർച്ച ആശാവഹമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് പ്രതികരിച്ചു. സീറ്റ് വിഭജനത്തിൽ തർക്കമില്ല. ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുക മാത്രമാണ് ചെയ്‌തത്. പി.ജെ ജോസഫ് കോൺഗ്രസ് നേതൃത്വവുമായി ചർച്ച ചെയ്‌ത് അന്തിമ തീരുമാനമെടുക്കുമെന്നും മോൻസ് ജോസഫ് പറഞ്ഞു.