തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങി. ഇന്ന് മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. ഈ മാസം 19 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിധി. ഇരുപതാം തീയതിയാണ് സൂക്ഷ്‌മ പരിശോധന. ഇരുപത്തി രണ്ടാം തീയതിയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങി - assembly election
19 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിധി.
![നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങി നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങി നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിയമസഭാ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക assembly election notification today assembly election notification assembly election election](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10975001-thumbnail-3x2-election.jpg)
നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങി
നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. പത്രിക സമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം രണ്ട് പേരെ മാത്രമെ അനുവദിക്കുകയുള്ളൂ. സ്ഥാനാർഥിയും ഒപ്പമെത്തുന്നവരും മാസ്‌ക്, ഗ്ലൗസ്, ഫെയ്‌സ് ഷീൽഡ് എന്നിവ ധരിക്കണം. ഓൺലൈനായും പത്രിക സമർപ്പിക്കണം. ഇതിന്‍റെ പകർപ്പ് പിന്നീട് വരണാധികാരിക്ക് നൽകണം.