കേരളം

kerala

ETV Bharat / state

സിപിഎമ്മിലെ സ്ഥാനാര്‍ഥി നിര്‍ണയം; രണ്ട് തവണ മത്സരിച്ചവർക്ക് അവസരം നല്‍കേണ്ടെന്ന് ധാരണ - സിപിഎമ്മിലെ സ്ഥാനാര്‍ഥി നിര്‍ണയം

രണ്ടു തവണ തുടര്‍ച്ചയായി മത്സരിക്കുകയും നിലവില്‍ എംഎല്‍എ ആയി തുടരുകയും ചെയ്യുന്നവരെ മാറ്റുന്നത് വിജയ സാദ്ധ്യതയെ ബാധിക്കുമെങ്കില്‍ അവര്‍ക്ക് ഇത്തവണയും അവസരം നല്‍കും

CPM on Assembly election candidates  candidates of cpm  സിപിഎമ്മിലെ സ്ഥാനാര്‍ഥി നിര്‍ണയം  സിപിഎമ്മിലെ സ്ഥാനാർഥി പട്ടിക
സിപിഎമ്മിലെ സ്ഥാനാര്‍ഥി നിര്‍ണയം; മാനദണ്ഡങ്ങളില്‍ പ്രാഥമിക ധാരണയായി

By

Published : Feb 2, 2021, 7:08 PM IST

Updated : Feb 2, 2021, 7:32 PM IST

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച മാനദണ്ഡങ്ങളില്‍ സിപിഎമ്മില്‍ പ്രാഥമിക ധാരണ. രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്ന തീരുമാനം പരമാവധി നടപ്പാക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. രണ്ടു തവണ തുടര്‍ച്ചയായി മത്സരിക്കുകയും നിലവില്‍ എംഎല്‍എ ആയി തുടരുകയും ചെയ്യുന്നവരെ മാറ്റുന്നത് വിജയ സാദ്ധ്യതയെ ബാധിക്കുമെങ്കില്‍ അവര്‍ക്ക് ഇത്തവണയും അവസരം നല്‍കും.

എല്‍ഡിഎഫിന്‍റെ മേഖലാ ജാഥകള്‍ അവസാനിച്ച ശേഷം സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു കടക്കും. ഏതാനും സിറ്റിംഗ് സീറ്റുകള്‍ ഘടക കക്ഷികള്‍ക്ക് വിട്ടു നല്‍കാന്‍ ധാരണയായി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം, എല്‍ജെഡി എന്നിവര്‍ക്കായി ഏതാനും സിറ്റിംഗ് സീറ്റുകള്‍ വിട്ടു നല്‍കാനാണ് ധാരണ. ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം വിശദമായി ചര്‍ച്ച ചെയ്യും.

Last Updated : Feb 2, 2021, 7:32 PM IST

ABOUT THE AUTHOR

...view details