തിരുവനന്തപുരം:നിയമസഭകൈയാങ്കളി കേസിൽ മന്ത്രിമാരായ ഇ പി ജയരാജൻ,കെ ടി ജലീലൽ അടക്കമുള്ള ഇടതു നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ വാദം ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വാദം കേൾക്കുക.
നിയമസഭ കൈയാങ്കളി കേസ്; വിടുതൽ ഹർജിയിൽ വാദം ഇന്ന് - Assembly bribery case
സിജെഎം കോടതിയിൽ ഹർജി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും അപേക്ഷയിൽ വാദം പറയാതെ കേസ് നടപടി മാറ്റികൊണ്ടിരിക്കുന്ന പ്രതികളുടെ സമീപനത്തെ കോടതി രൂക്ഷമായി വിമർഷിച്ചിരുന്നു.
സിജെഎം കോടതിയിൽ ഹർജി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും അപേക്ഷയിൽ വാദം പറയാതെ കേസ് നടപടി മാറ്റികൊണ്ടിരിക്കുന്ന പ്രതികളുടെ സമീപനത്തെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഹൈകോടതിയിൽ കേസ് അവസാനിപ്പിക്കുവാൻ സർക്കാർ നൽകിയ അപ്പീൽ വിധി പറയുവാൻ ഇരിക്കുന്നുവെന്നും ഇത് കാരണമാണ് വാദം പറയാത്തതെന്നുമാണ് പ്രതിഭാഗം മറുപടി നൽകിയത്.
2015 മാർച്ച് 13ന് കെ. എം. മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ അന്നത്തെ പ്രതിപക്ഷ എംഎൽഎമാരായിരുന്ന കെ.ടി. ജലീൽ, ഇ. പി. ജരാജൻ അടക്കമുള്ള ആറ് പേരായിരുന്നു നിയമസഭയിൽ നാശനഷ്‌ടം വരുത്തിയത്.