കേരളം

kerala

ETV Bharat / state

മേയറുടെ നിയമനക്കത്തിൽ തട്ടി ആദ്യ ദിനം നിയമസഭ സ്‌തംഭിച്ചു - നിയമസഭ സമ്മേളനം

പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ അതിവേഗം പൂർത്തിയാക്കി നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. പിന്‍വാതില്‍ നിയമന വിഷയത്തിൽ പി സി വിഷ്‌ണുനാഥ് നോട്ടിസ് നൽകിയ അടിയന്തര പ്രമേയത്തിൽ പരസ്‌പരം ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നു

നിയമസഭ സ്‌തംഭിച്ചു  Kerala Assembly session  Assembly adjourned  UDF Protest  നിയമസഭ  Kerala Assembly  പി സി വിഷ്‌ണുനാഥ്  ഉമ്മൻ ചാണ്ടി  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  മന്ത്രി വി ശിവൻകുട്ടി
നിയമസഭ സ്‌തംഭിച്ചു

By

Published : Dec 5, 2022, 1:35 PM IST

തിരുവനന്തപുരം: കോർപറേഷൻ മേയർ എഴുതിയ നിയമന കത്തുയർത്തി പ്രതിപക്ഷം അനുമതി തേടിയ അടിയന്തര പ്രമേയ നോട്ടിസിൽ നിയമസഭ സ്‌തംഭിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ അതിവേഗം പൂർത്തിയാക്കി നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. വിഷയത്തിൽ പി സി വിഷ്‌ണുനാഥ് എംഎല്‍എ നോട്ടിസ് നൽകിയ അടിയന്തര പ്രമേയത്തിൽ പരസ്‌പരം ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നു.

നിയമസഭ സ്‌തംഭിച്ചു

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് പി സി വിഷ്‌ണുനാഥ് ഉൾപ്പെടെയുള്ള കോൺഗ്രസ് എംഎൽഎമാർ ഉമ്മൻ ചാണ്ടിക്കും അദ്ദേഹത്തിന്‍റെ പിഎ ആർ കെ എന്ന ആർ കെ ബാലകൃഷ്‌ണനും നൽകിയ കത്തുകൾ ഉയർത്തി മറുപടി പറഞ്ഞ മന്ത്രി എം ബി രാജേഷ് പ്രത്യാക്രമണം നടത്തി. ആർ കെ ചേട്ടന് എഴുതിയ പല ശുപാർശ കത്തുകളും തന്‍റെ പക്കലുണ്ടെന്ന രാജേഷിന്‍റെ പ്രസംഗം പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. പിന്നാലെ വാക്കൗട്ട് പ്രസംഗം നടത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പല മന്ത്രിമാരും നടത്തിയ പിൻവാതിൽ നിയമനം സംബന്ധിച്ച തെളിവുകൾ തന്‍റെ പക്കലുണ്ടെന്ന് തിരിച്ചടിച്ചു.

സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്ന പദ്ധതിയുടെ പേരിൽ വ്യവസായ മന്ത്രി പി രാജീവ് ആയിരത്തിലധികം പിൻവാതിൽ നിയമനങ്ങൾ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിശദീകരണവുമായി രാജീവ് എഴുന്നേറ്റെങ്കിലും പ്രതിപക്ഷ നേതാവ് വഴങ്ങിയില്ല. മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഭരണപക്ഷ അംഗങ്ങൾ ബഹളവുമായി എഴുന്നേറ്റതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി.

ഇരിപ്പിടത്തിലേക്ക് മടങ്ങണമെന്ന സ്‌പീക്കർ എ എൻ ഷംസീറിന്‍റെ ആവർത്തിച്ചുള്ള അഭ്യർഥന പ്രതിപക്ഷം തള്ളിയതോടെ ഇന്ന് ചർച്ചയ്‌ക്കെടുക്കാനിരുന്ന നാല് ബില്ലുകൾ സബ്‌ജക്‌ട് കമ്മിറ്റിക്കു വിട്ടതായി പ്രഖ്യാപിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

ABOUT THE AUTHOR

...view details