തിരുവനന്തപുരം:രാജ്യത്തിൻ്റെ മഹത്തായ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ബിജെപിക്ക് ഒന്നും അവകാശപ്പെടാനില്ലെന്ന് അശോക് ഗെലോട്ട്. രാജ്യത്തിന് ജനാധിപത്യം നൽകിയത് കോൺഗ്രസാണ്. കേന്ദ്ര സർക്കാർ ജനാധിപത്യത്തെ പിച്ചിച്ചീന്തുന്നു. അതിനുള്ള ബോധപൂർവമായ ശ്രമമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ സർക്കാരിനെ ബിജെപി അട്ടിമറിക്കാൻ ശ്രമിച്ചത് ജനങ്ങളുടെ സഹായത്തോടെ ചെറുക്കാൻ കഴിഞ്ഞു. ഇപ്പോഴും വിവിധ സർക്കാരുകളെ അട്ടിമറിക്കാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ബിജെപിക്ക് ഒന്നും അവകാശപ്പെടാനില്ലെന്ന് അശോക് ഗെലോട്ട് - ASHOK GHELOT
കേന്ദ്ര സർക്കാർ ജനാധിപത്യത്തെ പിച്ചിച്ചീന്തുന്നു. അതിനുള്ള ബോധപൂർവമായ ശ്രമമാണ് ബിജെപി നടത്തുന്നതെന്നും അശോക് ഗെലോട്ട് പറഞ്ഞു.
കോൺഗ്രസിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് ബിജെപിയുടെയും സിപിഎമ്മിൻ്റെയും പ്രചാരണമെന്നും യുഡിഎഫ് തിരിച്ചു വരാതിരിക്കാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി കേരളത്തിൽ നിന്നുള്ള പാർലമെൻ്റ് അംഗമാണ് എന്നത് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നു. കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് ലോകം വീക്ഷിക്കുന്നുണ്ടെന്നും കേരളത്തിൽ യുഡിഎഫ് സർക്കാർ തിരിച്ചെത്തുമെന്നും അശോക് ഗെലോട്ട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ ഹൈക്കമാൻഡ് രൂപീകരിച്ച പ്രത്യേക സമിതിയുടെ ആദ്യത്തെ യോഗമാണ് തിരുവനന്തപുരത്ത് ചേർന്നത്.