കേരളം

kerala

ETV Bharat / state

നിര്‍ദേശം ലംഘിച്ച് ആര്യാടൻ ഷൗക്കത്തിന്‍റെ പലസ്‌തീൻ ഐക്യദാർഢ്യ റാലി; കെപിസിസി അച്ചടക്ക സമിതി യോഗം ഇന്ന് - അച്ചടക്ക ലംഘനം

KPCC disciplinary committee meeting: കെപിസിസി നിർദേശം ലംഘിച്ച് മലപ്പുറത്ത് ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ പലസ്‌തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്തിനോട് ഇന്ന് കെപിസിസി അച്ചടക്ക സമിതി മുൻപാകെ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്

kpcc achadakka samithi  Aryadan Shoukath  കെപിസിസി  KPCC  KPCC disciplinary committee meeting  പലസ്‌തീൻ ഐക്യദാർഢ്യ റാലി  Palestine Solidarity Rally  ആര്യാടൻ ഷൗക്കത്ത്‌  കെപിസിസി അച്ചടക്ക സമിതി യോഗം  അച്ചടക്ക ലംഘനം  Violation of discipline
Aryadan Shoukath

By ETV Bharat Kerala Team

Published : Nov 6, 2023, 10:47 AM IST

തിരുവനന്തപുരം : കെപിസിസി അച്ചടക്ക സമിതി ഇന്ന് വൈകിട്ട് 5 ന് ഇന്ദിര ഭവനിൽ യോഗം ചേരും (KPCC disciplinary committee meeting). കെപിസിസി നിർദേശം ലംഘിച്ച് മലപ്പുറത്ത് ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ പലസ്‌തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്തിനോട് (Aryadan Shoukath) ഇന്ന് കെപിസിസി അച്ചടക്ക സമിതി മുൻപാകെ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.

ആര്യാടൻ ഷൗക്കത്തിനെതിരായ പരാതി ചർച്ച ചെയ്യലാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. സംഭവത്തിൽ ആര്യാടൻ ഷൗക്കത്ത് ഇന്ന് വിശദീകരണം നൽകും. ഷൗക്കത്തിനെതിരെ എന്ത് നടപടി വേണമെന്ന് അച്ചടക്ക സമിതി നിർദേശിച്ചേക്കും. ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്. വിഷയത്തിൽ ഷൗക്കത്തിന്‍റെ ഭാഗം കൂടി കേട്ട ശേഷം തീരുമാനം എടുക്കുമെന്ന് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അറിയിച്ചു.

അച്ചടക്ക സമിതി തീരുമാനമെടുക്കും വരെ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്ന് നിർദേശം നൽകുകയും വിലക്ക് ലംഘിച്ച് പലസ്‌തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചത് അച്ചടക്ക ലംഘനം തന്നെ എന്ന് വ്യക്തമാക്കി കെപിസിസി ഷൗക്കത്തിന് വീണ്ടും നോട്ടിസ് നൽകുകയും ചെയ്‌തിരുന്നു.

പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനവുമായി ആര്യാടൻ ഷൗക്കത്ത്: കെപിസിസി നേതൃത്വത്തെ വെല്ലുവിളിച്ച് പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനവുമായി ആര്യാടൻ ഷൗക്കത്ത്. പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ പേരിലുള്ള 'ആര്യാടൻ ഫൗണ്ടേഷ'ൻ്റെ പേരിലാണ് പരിപാടിയെങ്കിലും സമ്മേളനം എ ഗ്രൂപ്പിൻ്റെ ശക്തി പ്രകടനമാക്കുകയായിരുന്നു ഉദ്ദേശം. 15,000 പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ശക്തി പ്രകടനം. ഐ ഗ്രൂപ്പിൻ്റെ ശക്തമായ എതിർപ്പ് വന്നതോടെ കടുത്ത മുന്നറിയിപ്പുമായി കെസിപിപി നേതൃത്വവും രംഗത്തെത്തുകയായിരുന്നു.

മുന്നറിയിപ്പ് അവഗണിച്ച് പരിപാടി നടത്തിയാൽ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് കെപിസിസി അറിയിച്ചിരുന്നു. ഡിസിസി പ്രസിഡന്‍റായി വി എസ് ജോയിയെ തെരഞ്ഞെടുത്തത് മുതൽ നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുകയാണ് ഷൗക്കത്ത്. വിഭാഗീയ പ്രവർത്തനങ്ങൾക്ക് ശ്രമിച്ചപ്പോൾ ആര്യാടൻ ഫൗണ്ടേഷന്‍റെ പേരിൽ നേരത്തെയും കെപിസിസി താക്കീത് നൽകിയതാണ്.

പാർട്ടി തിരിച്ചുവരവിന് ശ്രമിക്കുമ്പോൾ ഒരുതരത്തിലുള്ള വിഭാഗീയതയും അനുവദിക്കില്ലെന്നും കെപിസിസി നേതൃത്വം മുന്നറിയിപ്പ് നൽകി. പലസ്‌തീൻ‍ ഐക്യ‍ദാ‍ർഢ്യ റാലിയെ വിഭാ​ഗീയതക്ക് മറയാക്കിയുള്ള സമാന്തര പരിപാടിയിൽ നിന്ന് പിന്തിരിയണം എന്നും സംഘടന നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ച് വിഭാ​ഗീയ പ്രവർത്തനം നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി അറിയിച്ചിരുന്നു.

എന്നാല്‍ പലസ്‌തീൻ ഐക്യ‍ദാർഢ്യ പരിപാടിയിൽ നിന്ന് പിന്മാറില്ലെന്ന് ആര്യാടൻ ഷൗക്കത്ത് അറിയിച്ചു. താക്കീത് നൽകിക്കൊണ്ടുള്ള കെപിസിസി നിർദേശം കിട്ടിയിട്ടില്ല. ഐക്യദാർഢ്യം വിഭാഗീയ പ്രവർത്തനം അല്ലെന്നും ആര്യാടൻ ഷൗക്കത്ത് ഫൗണ്ടേഷന്‍റെ പേരിലിറക്കിയ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. കെപിസിസി കത്ത് കിട്ടിയാൽ മറുപടി നൽകുമെന്നും കുറിപ്പിൽ പറയുന്നു.

ALSO READ:സിപിഎമ്മിന്‍റെ പലസ്‌തീൻ ഐക്യദാർഢ്യ പരിപാടിയിൽ ലീഗ് പങ്കെടുക്കില്ല; മുന്‍ നിലപാട് തിരുത്തി ഇ ടി മുഹമ്മദ് ബഷീർ

ABOUT THE AUTHOR

...view details