തിരുവനന്തപുരം:അമിത് ഷായുടെ കേരള സന്ദര്‍ശനത്തില്‍ കേന്ദ്ര മന്ത്രി വി. മുരളീധരനെ തള്ളി ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി അമിത് ഷാ കേരളത്തിലെത്തുമെന്ന് അരുൺ സിങ് പറഞ്ഞു.
അമിത് ഷായുടെ കേരള സന്ദര്‍ശനം; വി മുരളീധരനെ തള്ളി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി - വി മുരളീധരന്‍
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി അമിത് ഷാ കേരളത്തിലെത്തുമെന്ന് അരുൺ സിങ്
സന്ദർശന തിയതി സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമിത് ഷാ ഈ മാസം 15ന് കോഴിക്കോട് എത്തുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന വാർത്ത . ഈ ദിവസം യൂത്ത് ലീഗ് പ്രതിഷേധ മതിൽ തീർക്കാനും തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് അമിത് ഷാ കേരളത്തിലെത്തുന്ന വാർത്ത തെറ്റെന്നും ഇല്ലാത്ത പരിപാടിയുടെ പേരിലാണ് യൂത്ത് ലീഗ് പ്രതിഷേധ മതിൽ നടത്തുന്നുതെന്നും വി. മുരളീധരൻ പറഞ്ഞിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ഒരു മാസത്തിനുള്ളിൽ നിയമിക്കുമെന്നും അരുൺ സിങ് തിരുവനന്തപുരത്ത് പറഞ്ഞു.