തിരുവനന്തപുരം: നടി ഷീല ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ബുധനാഴ്‌ച വൈകീട്ടാണ് ഷീല ദർശനത്തിനായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ വി.രതീശന്‍റെ നേതൃത്വത്തിൽ ഷീലയെ സ്വീകരിച്ചു. ഒരുപാട് നാളായി മനസിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമായതിൽ സന്തോഷമുണ്ടെന്ന് ഷീല പറഞ്ഞു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടി ഷീല - ഷീല ദർശനം
ഏറെക്കാലമായി മനസിലുള്ള ആഗ്രഹം സഫലമായ സന്തോഷത്തില്‍ താരം
പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടി ഷീല
ദർശനം നടത്താൻ താൽപര്യമുണ്ടെന്ന് അറിയിച്ച് ഷീല ക്ഷേത്രം അധികൃതർക്ക് കത്ത് നൽകിയിരുന്നു. തുടർന്ന് ദർശനത്തിനായി പ്രത്യേക സൗകര്യം ഒരുക്കുകയായിരുന്നു.