തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയെ അനുകൂലിക്കുന്ന ചീഫ് സെക്രട്ടറിയുടെ ലേഖനം നിയമ സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഭരണഘടനയുടെ ആർട്ടിക്കിൾ 21 കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്ക് ബാധകമല്ലെന്ന ചീഫ് സെക്രട്ടറിയുടെ ലേഖനം ഗൗരവതരമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് അടിയന്തരാവസ്ഥയാണോ എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ലേഖനം ശ്രദ്ധിൽപ്പെട്ടില്ലെന്നും വായിച്ച ശേഷം പരിശോധിക്കാമെന്നും മുഖ്യമന്ത്രി മറുപടി നൽകി.
ചീഫ് സെക്രട്ടറിക്കെതിരെ പ്രതിപക്ഷം; അടിയന്തരാവസ്ഥയാണോയെന്ന് ചെന്നിത്തല
ഭരണഘടനയുടെ ആർട്ടിക്കിൾ 21 കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്ക് ബാധകമല്ലെന്ന ചീഫ് സെക്രട്ടറിയുടെ ലേഖനം ഗൗരവതരമെന്ന് പ്രതിപക്ഷം. സംസ്ഥാനത്ത് അടിയന്തരാവസ്ഥയാണോ എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ഇംഗ്ലിഷ് ദിനപ്പത്രത്തിൽ എഴുതിയ ലേഖനമാണ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത്. മാവോയിസ്റ്റുകൾ തീവ്രവാദികൾ ആണെന്നും സാധാരണ പൗരന്മാർക്കുള്ള നീതിയും അവകാശവും മാവോയിസ്റ്റുകൾക്ക് ഇല്ലെന്നും ലേഖനത്തിൽ പരാമർശിച്ചിരുന്നു.
അതേസമയം ചീഫ് സെക്രട്ടറിക്കെതിരെ സിപിഐയും രംഗത്ത് വന്നു. കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറി അല്ല. ആരാണ് ലേഖനമെഴുതാൻ ചീഫ് സെക്രട്ടറിക്ക് അധികാരം നൽകിയതെന്ന് ചോദിച്ച സിപിഐ ഉദ്യോഗസ്ഥരെ തിരുത്താൻ രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്നും ആവശ്യപ്പെട്ടു.
TAGGED:
അലൻ ഷുഹൈബും താഹ ഫൈസലും