നിരവധി മാലപൊട്ടിക്കൽ കേസുകളിൽ പ്രതിയായ ആൾ അറസ്റ്റിൽ - chain snatching
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മാല പൊട്ടിക്കൽ കേസുകളിൽ പ്രതിയാണ് ഇയാൾ എന്ന് പൊലീസ് പറഞ്ഞു
തിരുവനന്തപുരം: നിരവധി മാലപൊട്ടിക്കൽ കേസുകളിൽ പ്രതിയായ ആൾ അറസ്റ്റിൽ. കൊല്ലം അയത്തിൽ സ്വദേശി റിയാമ എന്ന റിയാദ് ( 37) ആണ് പിടിയിലായത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മാല പൊട്ടിക്കൽ കേസുകളിൽ പ്രതിയാണ് ഇയാൾ എന്ന് പൊലീസ് പറഞ്ഞു. കച്ചവട സ്ഥാപനങ്ങളിൽ ഒറ്റയ്ക്കുള്ള സ്ത്രീകളേയും വഴിയാത്രക്കാരായ പ്രായമായ സ്ത്രീകളേയും ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകളേയുമാണ് ഇയാൾ ലക്ഷ്യം വച്ചിരുന്നത്. കഴിഞ്ഞ വർഷം വർക്കല മുത്താന കെപിഎംസി ജംഗഷനിൽ കട നടത്തുന്ന സ്ത്രീയുടെ മാല പൊട്ടിച്ചു കടന്ന ഇയാൾ ഒളിവിലായിരുന്നു. ഈ കേസിലാണ് റിയാദ് പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്‌പി എസ്‌വൈ സുരേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് റിയാദിനെ പിടികൂടിയത്.