തിരുവനന്തപുരം: നെടുമങ്ങാട് വിദ്യാർഥിയെ കാറിൽ ബലമായി പിടിച്ചുകയറ്റി കൊണ്ട് പോയി ക്രൂരമായി മർദിച്ച നാലംഗ സംഘവും ജീപ്പ് ഡ്രൈവറും പൊലീസ് പിടിയിൽ. മരുതിനകത്ത് ചിക്കൻ കടയിലെ ജീവനക്കാരൻ അഴിക്കോട് സ്വദേശി അബ്‌ദുൽ മാലിക്കിനെയാണ് (18) തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതും മർദിച്ചതും. ഇന്നലെ ആയിരുന്നു സംഭവം.
ആളുമാറി വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച അഞ്ചുപേര്‍ പിടിയില്‍
അഴിക്കോട് സ്വദേശി അബ്‌ദുൽ മാലിക്(18)നാണ് മര്‍ദനമേറ്റത്
ആളുമാറി വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; അഞ്ചുപേര്‍ പിടിയില്‍
ALSO READ:കെ എസ് ഷാന്‍ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ
മഞ്ച പേരുമല സ്വദേശി സുൽഫിക്കർ, ഇയാളുടെ അനുജൻ സുനീർ, പത്താംകല്ല് സ്വദേശികളായ ഷാജി, അയൂബ് എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. തന്നെ ആളുമാറിയാണ് സംഘം കാറിൽ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിച്ചത് എന്ന് അബ്‌ദുൽ മാലിക്ക് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.