കേരളം

kerala

ETV Bharat / state

കേരള സർവകലാശാല പ്രൊഫസറെ അന്യായമായി തടങ്കലിൽ വച്ച കേസ്; സർക്കാരിന്‍റെ ഹർജിയിൽ വാദം പൂർത്തിയായി - കേരള സർവകലാശാല

കേരള സർവകലാശാല സ്റ്റുഡന്‍റ്‌സ് സർവീസസ് ഡയറക്‌ടറും പ്രൊഫസറുമായ ഡോ. വിജയ ലക്ഷ്‌മിയെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്‍റെ നേതൃത്വത്തിൽ അന്യായമായി തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നാണ് കേസ്. കേസിൽ വിധി ഏപ്രിൽ 20ന്

Kerala University professor  പ്രൊഫസറെ അന്യായമായി തടങ്കലിൽ വച്ച കേസ്  സർക്കാരിന്‍റെ ഹർജിയിൽ വാദം പൂർത്തിയായി  arguments were completed  Government's petition on the case of unjust detention  കേരള സർവകലാശാല  Kerala University
കേരള സർവകലാശാല പ്രൊഫസറെ അന്യായമായി തടങ്കലിൽ വച്ച കേസ്; സർക്കാരിന്‍റെ ഹർജിയിൽ വാദം പൂർത്തിയായി

By

Published : Mar 27, 2021, 2:21 PM IST

തിരുവനന്തപുരം:കേരള സർവകലാശാല സ്റ്റുഡന്‍റ്‌സ് സർവീസസ് ഡയറക്‌ടറെ അന്യായമായി തടങ്കലിൽ വച്ച സംഭവത്തിൽ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയായി. കേരള സർവകലാശാല സ്റ്റുഡന്‍റ്‌സ് സർവീസസ് ഡയറക്‌ടറും പ്രൊഫസറുമായ ഡോ. വിജയ ലക്ഷ്‌മിയെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്‍റെ നേതൃത്വത്തിൽ അന്യായമായി തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നാണ് കേസ്. കേസിൽ ഏപ്രിൽ 20ന് വിധി പ്രഖ്യാപിക്കും.

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. എന്നാൽ കേസ് പിൻവലിക്കണമെന്ന് കാണിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിക്കെതിരെ പ്രൊഫസർ ഡോ. വിജയ ലക്ഷ്‌മി കോടതിയിൽ ഹർജി ഫയൽ ചെയ്‌തിരുന്നു. എ.എ റഹീം, മുൻ എസ്എഫ്ഐ പ്രവർത്തകരായ എസ്. അഷിദ, ആർ.അമൽ, പ്രദിൻ സാജ് കൃഷ്‌ണ, അബു.എസ്.ആർ, ആദർശ് ഖാൻ, ജെറിൻ, അൻസാർ, എം.മിഥുൻ മധു, വിനേഷ് വി.എ, ദത്തൻ, ബി.എസ് ശ്രീന എന്നിവരാണ് കേസിലെ പ്രതികൾ.

2017 മാർച്ച് 30നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. 2017ലെ യൂണിവേഴ്‌സിറ്റി കലോത്സവ സമയത്ത് ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ട് പ്രതികൾ വിജയ ലക്ഷ്‌മിയെ സമീപിച്ചിരുന്നു. എന്നാൽ യൂണിവേഴ്‌സിറ്റി ചട്ട പ്രകാരം മുമ്പ് ഫണ്ടിൽ നിന്നും നൽകിയ തുകയുടെ ചെലവഴിക്കൽ രേഖകൾ അടക്കമുള്ള പത്രിക ഹാജരാക്കിയാൽ മാത്രമേ ബാക്കി തുക അനുവദിക്കാൻ പാടുള്ളുവെന്ന് പ്രൊഫസർ അറിയിച്ചു. ഇതാണ് പ്രതികളെ പ്രകോപിപ്പിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്.

ABOUT THE AUTHOR

...view details