തിരുവനന്തപുരം:വിഴിഞ്ഞത്ത് വാടക വീട്ടിൽ യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി. സംഭവസ്ഥലത്ത് നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം ഉച്ചയോടെ വെങ്ങാനൂരിലെത്തി അർച്ചനയുടെ വീട്ടിലെത്തി മാതാപിതാക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തി.
ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് ആരിഫ്, അന്വേഷണ ചുമതലയുള്ള എ.സി.പി. ജോൺസൺ ചാൾസ് ഉൾപ്പെടെയുള്ള അന്വേഷണ സംഘമാണ് അന്വേഷണത്തിനെത്തിയത്.
യുവതി തീകൊളുത്തി മരിച്ച നിലയിൽ
വെങ്ങാനൂർ അർച്ചനയിൽ അശോകൻ-മോളി ദമ്പതികളുടെ ഏകമകൾ അർച്ചനയെയാണ് തിങ്കളാഴ്‌ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് ചിത്തരവിളാകം സ്വദേശി സുരേഷുമായി അർച്ചനയുടെ വിവാഹം കഴിയുന്നത്. വ്യത്യസ്ത മതസ്ഥരായ ഇരുവരും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. സ്ത്രീധനം ഉൾപ്പെടെ ആവശ്യപ്പെട്ട് വീട്ടിൽ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു.